
തിരുവനന്തപുരം: മാർത്തോമാ സഭയുടെ മലങ്കര വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന് പിറന്നാൾ ആശംസയുമായി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ആശംസകൾ നേർന്നത്. നൂറ്റിമൂന്നാം വയസിലേക്കു ക്രിസോസ്റ്റം കടക്കുന്നുയെന്നത് സന്തോഷം പകരുന്ന കാര്യമാണെന്നും പിണറായി വിജയൻ പറഞ്ഞു.
കര്‍മനിരതനായിരിക്കാന്‍ ഈ പ്രായത്തിലും അദ്ദേഹത്തിനുകഴിയുന്നു എന്നത് നമ്മൂടെ സമൂഹത്തിനാകെ ആഹ്ലാദകരമാണ്. സമൂഹത്തിന് അനുഗ്രഹമാവുന്ന രീതിയിലാണ് അദ്ദേഹം ജീവിതം നയിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.