
തിരുവനന്തപുരം: 52000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി അന്യസംസ്ഥാന തൊഴിലാളികൾ മാതൃകയായി. കമ്പ്യൂട്ടെക്ക് എന്ന അയിരൂപ്പാറയിലെ സ്ഥാപനത്തിന് കീഴിൽ പണിയെടുക്കുന്ന അതിഥിതൊഴിലാകളാണ്
മിച്ചംപിടിച്ച 52000 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. 43 അതിഥി തൊഴിലാളികൾ ചേർന്ന് മിച്ചം പിടിച്ച തുകയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഇവർ ഏൽപിച്ചത്. ഛത്തീസ്ഗഢ് സ്വദേശികളായ തെങ്ങ് കയറ്റ തൊഴിലാളികളാണ് തുക കൈമാറിയ ഇവർ.
കൂടെ മുഖ്യമന്ത്രി പിണറായി വിജയനൊരു ഒരു കുറിപ്പും നൽകി. അങ്ങ് ഈ മഹാമാരിയെ നേരിടുന്നതിൽ മുന്നിൽ തന്നെയുണ്ടെന്നെറിയാമെന്നും ഞങ്ങളും മുഖ്യമന്ത്രിയുടെ കൂടെ തന്നെയുണ്ടെന്നും അവർ കുറിപ്പിൽ പറയുന്നു.
കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ
Content Summary: kadakampally surendran Facebook post