
തിരുവനന്തപുരം: മുന്‍ഗണനാ വിഭാഗത്തിന് (പിങ്ക്കാര്‍ഡ്) സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച സൗജന്യ കിറ്റിന്‍റെ വിതരണം ഇന്ന് മുതൽ ആരംഭിച്ചു. റേഷന്‍ കാര്‍ഡിലെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിലാണ് വിതരണം തുടങ്ങിയത്
റേഷന്‍ കാര്‍ഡിലെ അവസാനത്തെ
അക്കം വച്ചാണ് വിതരണം. ഏപ്രില്‍ 27(0), ഏപ്രില്‍ 28(1), ഏപ്രില്‍ 29(2), ഏപ്രില്‍ 30(3), മെയ് 2(4), മെയ് 3(5), മെയ്4(6), മെയ് 5(7), മെയ് 6(8), മെയ് 7(9). ഈ തിയ്യതികളിലാണ് വീണ്ടും തരണം നടക്കുക.
റേഷന്‍ കടകളിലെ തിരക്കൊഴിവാക്കുന്നതിനാണ് ടോക്കണ്‍ സംവിധാനം സർക്കാർ ഏര്‍പ്പെടുത്തിയത്.
അതേസമയം ഈ ദിവസങ്ങളില്‍ കിറ്റുവാങ്ങാന്‍ കഴിയാത്ത ആളുകൾക്ക് പിന്നീട് വിതരണം ചെയ്യും.
കിറ്റിൽ ലഭിക്കുക സാധനങ്ങൾ ഇവ
1 ആശിർവാദ് ആട്ട 2 കൂട്
2 കിച്ചൺ ട്രെഷേഴ്സ് മഞ്ഞൾ പൊടി
3 കിച്ചൺ ട്രെഷേഴ്സ് മുകളക് പൊടി
4 കിച്ചൺ ട്രെഷേഴ്സ് മല്ലി പൊടി
5 ഗോൾഡ് വിന്നർ എണ്ണ 1 ലിറ്റർ
6 അര ലിറ്റർ വെളിച്ചെണ്ണ അര ലിറ്റർ
7 കായപ്പൊടി
8 ലെെഫോയി സോപ്പ്
9 സൺലെെറ്റ് സോപ്പ്
10 ഉപ്പ് 1 കിലോ
11 ഉലുവ 100 ഗ്രാം
12 കടുക് 100 ഗ്രാം
13 പരിപ്പ് 250 ഗ്രാം
14 പഞ്ചസാര 1 കിലോ
15 ഉഴുന്ന് 1 കിലോ
16 കടല 1 കിലോ
17 ചെറുപയർ 1 കിലോ
18 സൂജിഗോതമ്പ് 1 കിലോ