
തിരുവനന്തപുരം: സംസ്ഥാനത്തിന് ആശ്വാസം. നാല് ജില്ലകൾ കോവിഡ് മുക്തം തിരുവനന്തപുരം, തൃശൂര്‍, വയനാട്, ആലപ്പുഴ, എന്നി ജില്ലകളിലാണ് രോഗബാധിതർ ഇല്ലാത്തത്. കേരളത്തിലെ റെഡ് സോണിലും ഹോട്ട്‍സ്‍പോട്ടുകളിലും മാറ്റം വന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഇടുക്കിയും കോട്ടയവും റെഡ് സോണായി പ്രഖ്യാപിച്ചു.
മുൻപ് പ്രഖ്യാപിച്ച 4 ജില്ലകള്‍ക്കുപുറമെ ഇടുക്കി ജില്ലയിലെ ഇരട്ടയാർ, വണ്ടന്‍മേട് കോട്ടത്തെ ഐമനം, അയര്‍ക്കുന്നം, വെല്ലൂര്‍, തലയോലപ്പറമ്പ് എന്നി പഞ്ചായത്തുകളിലുമാണ് ഹോട്ട്‍സ്പോട്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
അതേസമയം കേരളത്തിൽ ഇന്ന് 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 13 പേർ രോഗ മുക്തിയും നേടി. കോട്ടയം ജില്ലയിൽ 6 ഇടുക്കി ജില്ലയിൽ 4 പാലക്കാട്, കണ്ണൂര്‍ മലപ്പുറം, ഒന്നുവീതവുമാണ് കോവിഡ് പോസിറ്റീവായത്. രണ്ട് ദിവസമായി കേരളത്തിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുകയാണ്. കേരളത്തിൽ മെയ് 15 വരെ ലോക് ഡൗൺ ഭാഗികമായി നീട്ടും.