
കണ്ണൂര്‍: ആറ് ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ആവിശ്യപട്ട് നൽകിയ സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയുടെ പ്രവർത്തകർക്കെരെ പ്രതിഷേധവുമായി നാട്ടുകാര്‍.
ഉത്തരവ് കത്തിച്ച ധനരാജെന്ന അധ്യാപകന്‍ ഇനി മുതൽ ഈ സ്‌കൂളില്‍ പഠിപ്പിക്കേണ്ടെന്ന് ആവിശ്യപെട്ട്
കണ്ണൂരിലെ കതിരൂർ സ്‌കൂളിന് മുന്നിലാണ് ബാനര്‍ സ്ഥാപിച്ചിരിക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ കതിരൂരിലുള്ള തരുവണത്തെരു യുപി സ്‌കൂളിന് ഫ്രണ്ടിലാണ് പ്രസ്തുത ബാനർ നാട്ടുകാര്‍ സ്ഥാപിച്ചിരിക്കുന്നത്.
അതേസമയം കതിരൂരിലെ പോലെ മറ്റു സ്ഥലങ്ങളിലും പ്രതിഷേധമുണ്ടാകുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ് നേതാവിന്റെ വാക്ക് കേട്ട് ഉത്തരവ് കത്തിച്ച മറ്റ് അധ്യാപകരും.