
തിരുവനന്തപുരം: കോവിഡ് 19 ന്റെ അടിസ്ഥാനത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മറ്റുസംസ്ഥാനങ്ങളിൽ കുടുങ്ങി പോയ മലയാളികളെ ഉടനെ തിരികെയെത്തിക്കുമെന്ന് പിണറായി വിജയൻ വ്യക്തമാക്കി.
ബുധനാഴ്ച മുതൽ ഇവരെ തിരികെയെത്തിക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവർ വലിയ കഷ്ടത്തിലാണെന്നും ഇവരെ ഘട്ടംഘട്ടമായി തിരികെ എത്തിക്കുമെന്നും. കൊവിഡ് അവലോകന യോഗത്തിനു അദ്ദേഹം പറഞ്ഞു.
കളക്ടർമാർക്ക് അടക്കം ഇതിനുള്ള പദ്ധതി തയ്യാറാക്കാൻ നിർദ്ദേശം നൽകിയതായും. തിരികെ എത്തേണ്ടവർ നോർക്ക വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. കൂടുതൽ വിവരങ്ങൾ ഉടനെ വ്യക്തമാക്കും.
തിരികെ വരുന്നവർക്ക് മുൻകരുതലുകളും വേണ്ട സുരക്ഷയും സ്വീകരിക്കും. അതിർത്തിയിൽ തന്നെ ആരോഗ്യ പ്രവർത്തകർ പരിശോധിക്കും. ക്വാറൻ്റൈൻ എല്ലാവർക്കും നിർബന്ധമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.