
ന്യൂഡൽഹി:വിവിധ പത്രങ്ങളുടെയും ചാനലുകളുടെയും വാർത്താ ശേഖരണവുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് പ്രാദേശിക ലേഖകരും ക്യാമറാമാൻമാരും പ്രവർത്തിക്കുന്നത്. പുലർച്ചെ മുതലാരംഭിക്കുന്ന പത്രപ്രവർത്തന ജീവിതം പത്രം അച്ചടിക്കുന്നതുമായി ബന്ധപ്പെട്ട ഡഡ് ലൈൻ സമയത്താണ് പലപ്പോഴും അവസാനിക്കുക. ഇതാകട്ടെ ഏകദേശം 18മണിക്കൂറോളം ജോലി ചെയ്യുന്ന, അല്ലെങ്കിൽ ജോലിയുടെ ഭാഗമായി വിവര ശേഖരണം നടത്തുന്ന വിഭാഗമാണ് പ്രാദേശിക മാധ്യമ പ്രവർത്തകർ.
ലോക് ഡൗൺസമയത്തും ജോലി നിർബാധം തുടരുകയാണ് ഈ വിഭാഗം.മാസത്തിൽ നിശ്ചിത ശമ്പളം ലഭിക്കുന്ന ചില പത്രങ്ങളൊഴിവാക്കിയാൽ മറ്റുള്ളവയ്ക്ക് വാർത്തയും പടവും പത്രത്തിൽ പ്രസിദ്ധീകരിക്കുന്നത് അനുസരിച്ചുള്ള ചതുരശ്ര സെന്റിമീറ്റർ നോക്കിയാണ് പ്രതിഫലം ലഭിക്കുക. ഒരു ജില്ലയിൽ ഓരോ പത്രത്തിനും ശരശരി12ൽപ്പരം പ്രാദേശിക ലേഖകരാണുള്ളത്.പലർക്കും ഇത് തന്നെയാണ് പ്രധാന ജോലിയും വരുമാന മാർഗ്ഗവും. എല്ലാവരുടെയും വാർത്തയും പടവും ദിവസവും പത്രത്തിൽ അച്ചടിച്ചു വരണമെന്നുമില്ല. സാമ്പത്തികമായി വിഷമിച്ചിരിക്കുമ്പോഴാണ് ലോക് ഡൗൺ പ്രശ്നങ്ങളുമെത്തുന്നത്.
പലർക്കും ഭക്ഷ്യകിറ്റ് വിതരണം ചെയ്തു എന്ന വാർത്ത പ്രസിദ്ധീകരിക്കാനായി നൽകുമ്പോഴും അവർക്ക് ആരെങ്കിലും കിറ്റ് നൽകിയോ,അവരുടെ ജീവിതം എങ്ങനെ പോകുന്നു എന്നു ചോദിക്കുന്നവർ പോലും അപൂർവമാണ്. പ്രതിരോധ ഉപകരണങ്ങൾ പോലും സ്വന്തമായി വാങ്ങിച്ച് ഉപയോഗിക്കുന്നവരാണ് അവർ.
ആരോഗ്യം, പൊലീസ് തുടങ്ങി സർക്കാർ വകുപ്പുകൾക്കൊപ്പം ഓരോ മേഖലയിലെയും സ്പന്ദനങ്ങൾ അറിഞ്ഞ് വിവരങ്ങൾ അധികൃതരിലേക്കും ജനങ്ങളിലേക്കും എത്തിക്കുന്ന ഇത്തരം പ്രാദേശിക പത്ര – ചാനൽ പ്രവർത്തകർക്ക് സാമ്പത്തിക സഹായവും , സൗജന്യ വൈദ്യപരിശോധനയും ലഭ്യമാക്കി അവരുടെയും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന്