
പാനൂര്‍: അധ്യാപകനായ ബിജെപി നേതാവ് പ്രതിയായ പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചു. ലോക്കല്‍ പൊലീസിന് കേസന്വേഷണത്തില്‍ വീഴ്ച പറ്റിയോയെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കും. പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഐജി എസ്.ശ്രീജിത്ത് മൊഴിയെടുത്തു. അധ്യാപകരുടെയും കുട്ടികളുടെയും അടക്കം മൊഴി ഐജി രേഖപ്പെടുത്തി.
പീഡനക്കേസ് അന്വേഷിക്കുന്നതില്‍ പാനൂര്‍ ലോക്കല്‍ പൊലീസിന് വീഴ്ച പറ്റിയതായി ആരോപണം ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പാനൂരിലെത്തി പരിസരങ്ങളിൽ നിന്ന് അടക്കം വിവരങ്ങള്‍ ശേഖരിച്ചു.
അറസ്റ്റാലായി ഇതുവരെ കുറ്റം സമ്മതിക്കാത്ത അധ്യാപകൻ കുനിയില്‍ പദ്മരാജനെ പോലീസ് സംഘം വരും ദിവസങ്ങളിൽ തെളിവുകള്‍ മുഴുവൻ നിരത്തി ചോദ്യം ചെയ്യും. ഇതിനുള്ള അന്വോഷണമാണ് ഇപ്പോൾ നടക്കുന്നത്. ഫോണ്‍ കോളുകൾ വഴിയരികിലെ സിസിടിവി ദൃശ്യങ്ങൾ ഉള്‍പ്പെടെയുള്ള തെളിവുകള്‍ വരും ദിവസങ്ങളില്‍ പോലീസ് സംഘം പരിശോധിക്കും.
പെണ്‍കുട്ടിയുടെ കുടുംബം കഴിഞ്ഞ മാര്‍ച്ച് പതിനാറാം തിയതിയാണ് തലശ്ശേരിയിലെ ഡിവൈഎസ്പി ഓഫീസിലെത്തി ബിജെപി നേതാവായ അധ്യാപകനെതിരെ പരാതി നല്‍കിയത്. തൃപ്പങ്ങോട്ടൂര്‍ ബിജെപിയുടെ പഞ്ചായത്തുകമ്മിറ്റിയുടെ പ്രസിഡന്റുകൂടിയായ പദ്മരാജൻ. ശുചി മുറിയില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതി. പീഡനം നടന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ടിലും തെളിഞ്ഞിരുന്നു. കുട്ടിയുടെ രഹസ്യമൊഴിയും പോലീസ് രേഖപ്പെടുത്തി.