
പാലക്കാട്: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവും മുൻ ഗവർണറുമായ കെ ശങ്കരനാരായണൻ.
മഹാരാഷ്ട്രയുടെ മുൻ ഗവർണറായും കെ ശങ്കരനാരായണൻ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപയും സംഭാവന നൽകി.
Also read: ധനരാജ് മാഷ് ഈ സ്‌കൂളില്‍ പഠിപ്പിക്കേണ്ട; ഉത്തരവ് കത്തിച്ച അധ്യാപകനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍
സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ടുള്ള കത്തും മന്ത്രി എകെ ബാലനെ അദ്ദേഹം ഏൽപ്പിച്ചു. മന്ത്രി ബാലൻ ഇന്നലെ നഗരത്തിൽ എത്തിയപ്പോൾ ശേഖരീപുരത്തുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു.