
പീരുമേട്: താൻ കോവിഡ് നിരീക്ഷണത്തിലാണെന്ന വാർത്ത നിഷേധിച്ച് ഇഎസ് ബിജിമോൾ എംഎൽഎ. നിലവിൽ സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിക്കുന്ന വാർത്ത ശരിയല്ലെന്നും പീരുമേട് എംഎൽഎ വ്യക്താക്കി.
നേരിട്ട് രോഗികളുമായി ബന്ധപ്പെട്ടിട്ടില്ലന്നും അതിനാൽ താൻ ക്വാറന്റൈനിലോ നിരീക്ഷണത്തിലോ അല്ലെന്നും ബിജിമോൾ എംഎൽഎ വ്യക്തമാക്കി.
ആളുകളെ മുഴുവൻ പരിഭ്രാന്തിയിലാക്കുന്ന വാർത്തകൾ പടർത്തരുതെന്നും എംഎൽഎ അഭ്യർഥിച്ചു. എൽഎൽഎയുടെ പ്രതികരണം ഫെയ്സ്ബുക്ക് ലെെവിലൂടെയായിരുന്നു.
കോവിഡ് സ്ഥിരീകരിച്ച ഏലപ്പാറ ആശുപത്രിയിലെ ഡോക്ടറുമായി എംഎൽഎ സമ്പർക്കം പുലർത്തിയിരുന്നുവെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു നേരത്തെ
Dikirim oleh E.S.Bijimol pada Selasa, 28 April 2020