
കൊച്ചി: ശമ്പള ഉത്തരവ് സ്റ്റേ ചെയ്ത കോടതി നടപടിയിൽ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തെ ചില ആളുകളുടെ മാനസികാവസ്ഥ എന്താണെന്നതിന്റെ പ്രതിഫലനമാണ് ഈ കോടതി വിധിയെന്ന് ഐസക് വ്യക്താക്കി.
കോടതിയുടെ വിധി പകർപ്പ് ലഭിച്ച ശേഷം വിശദമായി തന്നെ പ്രതികരിക്കാമെന്നും തോമസ് ഐസക് തിരുവനന്തപുരത്ത് വ്യക്താക്കി. ആറു ദിവസത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം
അഞ്ചുമാസത്തേക്ക് മാറ്റിവയ്ക്കാനുള്ള തീരുമാനം ഇന്ന് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. രണ്ട് മാസത്തേക്കാണ് കോടതി സ്റ്റേ ചെയ്തത്.
സർക്കാരുമായി ഏതെല്ലാം രീതിയിൽ നിസ്സഹകരിക്കാമെന്നും കോവിഡ് പ്രതിരോധ പ്രവർത്തനത്തെ ദുർബലപ്പെടുത്താം. അതിനായി ശ്രമിച്ചുകൊണ്ടിരുക്കുന്ന ഒരുകൂട്ടം ആളുകൾ സംസ്ഥാനത്ത് രൂപാന്തരപ്പെട്ടിരിക്കുന്നത് അത്യധികം ദൗർഭാഗ്യകരമാണെന്നും ഐസക് പറഞ്ഞു.
ശമ്പളം തടഞ്ഞുവയ്ക്കാനുള്ള ഉത്തരവ് നടപ്പാക്കാന്‍ അധികാരമില്ലെന്ന് കോടതി ഇടക്കാല ഉത്തരവിലൂടെ ഇന്നാണ് വ്യക്തമാക്കിയത്.