
വളാഞ്ചേരി: സ്വർണ്ണക്കമ്മലുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി 5ാം ക്ലാസുകാരിയായ വിദ്യാർത്ഥിയുടെ മാതൃക. വളാഞ്ചേരി ടി.ആർ.കെ സ്കൂളിലെ അഞ്ചാം ക്ളാസുകാലിയായ ഹെന്ന സാറയാണ് പിറന്നാൾ ഡ്രസ്സ് വാങ്ങുവാനായി വച്ച 2000 രൂപയും. തന്റെ സമ്പാദ്യകുടുക്കയും രണ്ട് സ്വർണ്ണ കമ്മലും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയത്.
കൂരിപറമ്പിൽ ഷെമീമ ഹംസ ദമ്പതികളുടെ മകളാണ് ഹെന്ന സാറ. തുടർന്ന് കുറ്റിപ്പുറം പൊലീസിന്റെ നേത്യത്വത്തിൽ പിറന്നാൾ കേക്കടക്കം സമ്മാനിക്കുകയും ചെയ്തു. സംസ്ഥാന പൊലീസ് മീഡിയസെൻ്ററിൻ്റെ എഫ്ബി പേജിലാണ് വിവരം പങ്കുവച്ചിരിക്കുന്നത്.
സ്റ്റേറ്റ് പൊലീസ് മീഡിയ സെൻ്ററിൻ്റെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ്
പൈങ്കണ്ണൂർ കൂരിപറമ്പിൽ ഹംസ – ഷെമീമ ദമ്പതികളുടെ മകളായ വളാഞ്ചേരി TRK ALP സ്കൂളിലെ 5-ാം ക്ലാസ് വിദ്യാർത്ഥി ആയ ഹെന്ന സാറ…
Dikirim oleh State Police Media Centre Kerala pada Selasa, 28 April 2020