
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംവിധായകൻ അമൽ നീരദ് അഞ്ച് ലക്ഷം രൂപ നൽകി. വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അമൽ നീരദിനെ കൂടാതെ പ്രമുഖ വ്യക്തികളായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒരുലക്ഷം രൂപയും നൽകി അദ്ദേഹം 2 ലക്ഷം രൂപ നേരത്തെയും സംഭാവനയായി നല്‍കിയിരുന്നു.
കോൺഗ്രസ് നേതാവും മുൻ മഹാരാഷ്ട്ര ഗവര്‍ണറുമായ കെ ശങ്കരനാരായണന്‍ 50,000 രൂപയും. എൽഡിഎഫ് എംഎൽഎ കെ.ബി ഗണേഷ് കുമാര 50,000 രൂപയും നൽകി.
മുന്‍ മന്ത്രി രാമചന്ദ്രന്‍ മാസ്റ്റര്‍ 44,000 രൂപയും. കണ്ണപുരം സ്വദേശിയായ രവീന്ദ്രൻ 6 സെന്‍റ് സ്ഥലവും ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ന്യൂഇന്ത്യന്‍ എക്സ്പ്രസ് സംസ്ഥാനത്ത് പത്രത്തോടൊപ്പം മാസ്‌കുകളും വിതരണം ചെയ്‌തു.
കേരളത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായിക്കാൻ സുമനസ്സുകൾ മുന്നോട്ടുവരുന്നുണ്ടെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.