
തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷ വിമർശവുമായി വെെദ്യുതി വകുപ്പ് മന്ത്രി എംഎം മണി. ദുരന്തഭൂമിയിൽ കണ്ടുവരുന്ന കഴുകന്മാരുടെ അതേ മാനസികാവസ്ഥയിലേക്ക് കോൺഗ്രസ് അധഃപതിച്ചതിന്റെ ഏറ്റവും വലിയ തെളിവാണ് ഇന്നത്തെ അവരുടെ ആഘോഷമെന്നും എംഎം മണി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കൊറോണയെ തുടർന്ന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനും വേണ്ടി. 6 ദിവസത്തെ ശമ്പളം കട്ട് ചെയ്യാനുള്ള സർക്കാരിന്റെ ഉത്തരവ് ഹൈക്കോടതി ഇന്ന് സ്റ്റേ ചെയ്തിരുന്നു.
ഇതോടെ സോഷ്യൽ മീഡിയയിലും അടക്കം കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദം രേഖപ്പെടുത്തി രംഗത്ത് എത്തിയിട്ടുണ്ട്. ചില കോൺഗ്രസ് പ്രവർത്തകർ സർക്കാരിനെ വിമർശിച്ചും സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്ത് എത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് മന്ത്രി വിമർശനവുമായി രംഗത്ത് എത്തിയത്.
ശമ്പളം കട്ട് ചെയ്യുന്ന സര്‍ക്കാര്‍ ഉത്തരവ് അടക്കം കത്തിച്ചാണ് കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന പ്രതിഷേധം രേഖപ്പെടുത്തിയത്. ഇതിനെതിരെ രൂക്ഷ വിമർശവുമായി ഇടത് നേതാക്കൾ അടക്കം രംഗത്ത് നടത്തിയത്