
തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് അപേക്ഷ നല്‍കി 24 മണിക്കൂറിനുള്ളില്‍ നല്‍കാൻ സർക്കാർ ഉത്തരവിറങ്ങി. റേഷന്‍ കാര്‍ഡ് ഇല്ലാത്തവർക്ക് സംസ്ഥാനത്ത് ആധാര്‍ കാര്‍ഡ് അടിസ്ഥാനമാക്കി സത്യവാങ്മൂലം നൽകുന്നവർക്ക് നേരത്തെ റേഷൻ നല്‍കിയിരുന്നു.
ഈ ആനുകൂല്യം 34059 പേര്‍ ആണ് അന്ന് പ്രയോജനപ്പെടുത്തിയത്. ഇത് കണ്ടാണ് സർക്കാരിന്റെ പുതിയ തീരുമാനം.
സംസ്ഥാനത്ത് റേഷൻകാര്‍ഡ് ഇല്ലാതെ കുടുംബമായി സ്ഥിരമായി ഒരിടത്ത് താമസിക്കുന്നവർ ആധാറുമായി അടുത്ത അക്ഷയ കേന്ദ്രത്തിൽ പോയി അപേക്ഷ നല്‍കിയാല്‍ ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ കാര്‍ഡ് നല്‍കുവാന വകുപ്പ് തയാറാകുന്നു. വകുപ്പ് മന്ത്രി പി തിലോത്തമൻ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അപേക്ഷ നൽകിയാൽ 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡ് നൽകുവാൻ ഉത്തരവ്സംസ്ഥാനത്ത് റേഷൻ കാർഡ് ഇല്ലാത്തതുമൂലം റേഷൻ വാങ്ങാൻ…
Dikirim oleh P Thilothaman pada Selasa, 28 April 2020