
ദുബായ്: ഏതാനും ദിവസം മുമ്പ് മരിച്ച വ്യവസായി ജോയി അറയ്ക്കലിന്റെ മരണം ആത്മഹത്യയെന്ന് റിപ്പോർട്ട്. ദുബായ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചതായി മലയാള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ മാസം 23-നായിരുന്നു ദുബായിലെ ബിസിനസ് മേഖലയിലെ കെട്ടിടത്തിൽ നിന്നും ചാടി അദ്ദേഹം ആത്മഹത്യ ചെയ്തത്.
14-ാം നിലയിൽ നിന്നാണ് ചാടിയാണ് ജോയ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നാണിത് ആത്മഹത്യയെന്നാണ് റിപ്പോർട്ട്. അതേസമയം മരണത്തിൽ ദുരൂഹത ഉണ്ടെന്ന ആരോപണവും ശക്തമാണ്. ആദ്യം മുതലേ ഹൃദയാഘാതമെന്ന രീതിയിൽ ആയിരുന്നു വാർത്ത പുറത്ത് വന്നിരുന്നത്. എന്ത് കൊണ്ട് ആത്മഹത്യ എന്ന് കാര്യം ആദ്യം മുതലേ പുറത്ത് വരാത്തത് എന്ന ചോദ്യം പ്രസക്തമാണ്. ഇതാണ് ദുരൂഹത ഉയരാനും കാരണം.
ദുബായിൽ കുടുംബസമേതം ആയിരുന്നു അദ്ദേഹത്തിന്റെ താമസം. മാനന്തവാടിലെ വഞ്ഞോട് സ്വദേശിയാണ് ജോയ് അറയ്ക്കൽ. ജോയി അറയ്ക്കൽ മാനന്തവാടി ടൗണിൽ ഒരു വർഷം മുമ്പ് നിർമ്മിച്ച അറയ്ക്കൽ പാലസെന്ന വീട് കേരളത്തിലെ തന്നെ ഏറ്റവുംവലിയ വീടാണ്.
ഓർക്കുക: ആത്മഹത്യ ചെയ്യുക എന്നത് ഒന്നിനും പരിഹാരമല്ല