
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ ലോകത്തൊരിടത്തും നടക്കാത്ത രീതിയില്ലുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ഈ ശ്രീധരൻ. അതുമൂലം എത്രയോ ആളുകളുടെ ജീവൻ രക്ഷിക്കാനായിയെന്നത് ചെറിയ കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാധാരണ ജനങ്ങളുടെ ജീവിത പ്രയാസങ്ങൾ മുൻകൂട്ടിക്കണ്ട് നടപ്പാക്കിയ കാര്യങ്ങൾ കേരളത്തിൽ അല്ലാതെ മറ്റെങ്ങുമില്ല. സംസ്ഥാന സർക്കാരിനെ കോവിഡ് പ്രതിരോധത്തിന് സഹായിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും മെട്രോമാൻ വ്യക്താക്കി.
മുഖ്യമന്ത്രി എല്ലാവരോടും ദുരിതാശ്വാസ നിധിയിലേക്ക് സംഭവന നൽകാൻ ആവിശ്യപെടുന്നതിന് മുൻപെ തന്നെ എന്റെ ചെറിയസംഭാവന 1.8 ലക്ഷം രൂപ നൽകി. ഡി.എം.ആർ.സിയിൽനിന്നുള്ള പ്രതിമാസ ഓണറേറിയമാണിതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പെൻഷനായി കിട്ടുന്ന 1.38 ലക്ഷം പി.എം കെയറിലേക്കും നൽകിം
സംസ്ഥാനത്തിന് ഈ ഘട്ടത്തിൽ വരുമാനമൊന്നുമുണ്ടാകില്ല. വിദേശ പണത്തിന്റെ പങ്കും നിലച്ച അവസ്ഥയിലാണ്. സംസ്ഥാനത്തിന്റെ എല്ലാ ധനാഗമമാർഗങ്ങളും അടഞ്ഞിരിക്കൂകയാണ് പിന്നെ എവിടെ നിന്നാണ് പണമുണ്ടാകുകയെന്നും അദ്ദേഹം ചോദിക്കുന്നു. ജനങ്ങൾ സർക്കാരിനെ സഹായിക്കുകയല്ലാതെ വഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാരിന് കൊടുക്കുന്ന 1 രൂപപോലും ദുരുപയോഗിക്കില്ലെന്നും. ഇവിടെ കാര്യങ്ങൾ എത്രനല്ലനിലയിലാണ് നടക്കുന്നത്. കൃത്യമായ ആസൂത്രണത്തോടെ ആണ് സർക്കാർ എല്ലാം നടപ്പാക്കുന്നത്. മറ്റൊരു സംസ്ഥാനത്തേയും സർക്കാരുകൽ ചെയ്യാത്ത കാര്യങ്ങളാണതെന്നും. ഒരുവിഭാഗം അധ്യാപകർ ശമ്പളത്തിൽ നിന്ന് ചെറിയൊരു വിഹിതം നീക്കിവയ്‌ക്കുന്നതിനെതിരെ നടത്തിയ പ്രതിഷേധങ്ങൾ മോശമായിപ്പോയി പോയെന്നും ശ്രീധരൻ പറഞ്ഞു.