
പൂഞ്ഞാർ: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശവുമായി പൂഞ്ഞാർ എംഎൽഎ പിസി ജോർജ്. കഴിഞ്ഞ മുപ്പത്തഞ്ച് ദിവസങ്ങളായി ജോലിചെയ്യാതെ സുഖിച്ച് വീട്ടിലിരിക്കുന്ന എല്ലാ സർക്കാർ ജീവനക്കാരുടേയും 35 ദിവസത്തെ കൂടി ശമ്പളം കട്ട്ചെയ്യണമെന്നും ജനപക്ഷം നേതാവ് വ്യക്താക്കി.
6 ദിവസത്തെ ശമ്പളം പിടിക്കാനാണ് നിലവിൽ സർക്കാർ തീരുമാനിച്ചിരിക്കുനന്നത്. എന്നാൽ അത് പോരെന്നും ജോർജ് വ്യക്തമാക്കി. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
6 ദിവസത്തെ ശമ്പളം പിടിക്കാനായുള്ള സർക്കാർ ഉത്തരവ് കത്തിച്ച് പ്രതീഷേധം രേഖപ്പെടുത്തിയാണ് കോൺഗ്രസ് അനുകൂല അധ്യാപക സംഘടന രംഗത്ത് എത്തിയത്. ഇതിനെതിരെ രൂക്ഷ വിമർശനമായി സംഘടനയിലേ തന്നെ അധ്യാപകർ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജോർജിന്റെ പ്രതികരണം.
സാമ്പത്തിക അടിയിന്തിരാവസ്ഥ പ്രഖ്യാപിക്കണം….!അർഹതയില്ലാത്ത ശമ്പളം നിയമ നിർമ്മാണത്തിലൂടെ പിടിച്ചെടുക്കുക തന്നെ ചെയ്യണം…..അതിൽ ഇപ്പോൾ ജോലി ചെയ്യുന്ന ആരോഗ്യം,പോലീസ്,ഫയർഫോഴ്സ്,വനം വകുപ്പ് ജീവനക്കാരെ ഒഴിവാക്കുകയും വേണം.
Dikirim oleh PC George pada Selasa, 28 April 2020