
തിരുവനന്തപുരം: കൊവിഡ് ലോക് ഡൗൺ കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനായി സംസ്ഥാന സർക്കാരിന്റെ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം മാറ്റിവയ്ക്കാനുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണർ ആരീഫ് മുഹമ്മദ് ഖാന്റെ അംഗീകാരം. ഇന്നാണ് ഗവര്‍ണര്‍ ഓർഡിനൻസ് ഒപ്പിട്ടത്.
ഓർഡിനൻസിന് ഇതോടെ നിയമസാധുത ലഭിച്ചിരിക്കുകയിണ്. മുഖ്യമന്ത്രിയുടെ ഓഫിസ് ഇന്നലെ രാത്രിയോടെയാണ് ഓർഡിനൻസ് ഗവർണർക്ക് അരച്ചത്. അംഗീകരം ലഭിച്ചതോടെ ശമ്പളം പിടിക്കാനുള്ള തുടർ നടപടികളുമായി സംസ്ഥാന സർക്കാർ ഇന്ന് മുതൽ മുന്നോട്ടുപോകും.
സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് 25% മാറ്റിവയ്ക്കാൻ അധികാരമുണ്ടെന്ന് കഴിഞ്ഞ ദിവസം തോമസ് ഐസക് പറഞ്ഞിരുന്നു. പിടിക്കുന്ന ശമ്പളം 6 മാസത്തിനകം എന്ന് തിരികെ നൽകുമെന്ന് പറഞ്ഞാൽ മതി. സർക്കാരിന്റെ സാലറി കട്ട് ചെയ്യാനുള്ള ഉത്തരവ് കഴിഞ്ഞ ദിവസം കോടതി സ്റ്റേ ചെയ്തിരുന്നു.