
കൊച്ചി: കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മറ്റ് സ്ഥലങ്ങളിൽ കുടുങ്ങി പോയ വിദേശികൾ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുമ്പോൾ. താനിപ്പോൾ കഴിയുന്ന കേരളത്തില തുടരാന്‍ തന്നെ അനുവദിക്കണമെന്ന ആവശ്യവുമായി കേരളം കാണാനെത്തിയ അമേരിക്കന്‍ സ്വദേശി ഹൈക്കോടതിയില്‍.
എഴുത്തുകാരനും സംവിധായകനുമായ ടെറിജോണാണ് ഈ ആവിശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിക്കുന്നത്. 6 മാസത്തേ കാലയളവിൽ എങ്കിലും എന്റെ വിസ നീട്ടിക്കിട്ടണമെന്നാണ് ടെറിജോണിന്റെ ആവശ്യം.
അമേരിക്കയിലെ അവസ്ഥ ഇപ്പോഴത്തെ സാഹചര്യത്തിൽ മോശമാണ്. അതിനാൽ ഇന്ത്യയില്‍ താമസിക്കാൻ അനുമതി കുറഞ്ഞത് 6 മാസംകൂടി നീട്ടി നല്‍കാനാകുമോയെന്നാണ് ഇദ്ദേഹം ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചത്. ഇന്ത്യയും കേരളവും അമേരിക്കയേക്കാള്‍ കോവിഡിന്റെ കാര്യത്തില്‍ എത്രയോ ഭേദപ്പെട്ടരീതിയിലാണ് കാര്യങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്കിവിടെ അമേരിക്കയിലേതിനേക്കാള്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയുടെ വിധി അനുകൂലമായതോടെ ഇന്ത്യന്‍ എക്‌സ്പ്രസിനോട് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ജോണിപ്പോള്‍ എറണാകുളം പനമ്പിള്ളി നഗറിലാണ് താമസിക്കുന്നത്. ജോണിന് നേരത്തെ മെയ് 20 വരെ വിസനീട്ടിയിരുന്നു. എന്നാൽ കൊറോണ ശമിക്കാത്ത സാഹചര്യത്തിൽ അഡ്വക്കേറ്റ് ശാന്തി മുഖേനെയിണ് അദ്ദേഹം കോടതിയെ സമീപിച്ചത്.
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വിസയുടെ കാലാവധി അവസാനിക്കും മുമ്പ് തുടങ്ങിയില്ലെങ്കില്‍ വിസകാലാവധി നീട്ടി നല്‍കേണ്ടിവരുമെന്നതില്‍ സംശയമില്ലെന്നും കോടതി വ്യക്തമാക്കി.
കേരള സര്‍ക്കാര്‍ കുവിഡ് 19 ഉണ്ടാക്കുന്ന വിപത്തിനെക്കുറിച്ച് ജനങ്ങള്‍ക്ക് നല്ല രീതിയിലുള്ള അവബോധം ഉണ്ടാക്കി കൊടുക്കുന്നുണ്ട്, അതോടൊപ്പം, അവരചെയ്യുന്ന പ്രവര്‍ത്തനങ്ങളും അത്ഭുതാവഹമാണെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ഇവിടം വളരെ സുരക്ഷിതമാണെന്നും. കേരളം കോവിഡിനെ നേരിടുന്നത് വളരെ മെച്ചപ്പെട്ട രീതിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.