
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനായി സർക്കാർ ഉദ്യോഗസ്ഥരുടെ ആറ് ദിവസത്തെ ശമ്പളം ഓർഡിനൻസ് മുഖേന കട്ട് ചെയ്യാനുള്ള സർക്കാർ ഉത്തരവിനെതിരെ രൂക്ഷ വിമർശവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. സര്‍ക്കാരിന്റെ ‘സാലറി കട്ട്’ സ്റ്റേചെയ്ത കേരള ഹെെകോടിയുടെ വിധിയെ മൊത്തത്തിൽ അവഹേളിക്കുന്ന രീതിയിലാണ് സംസ്ഥാന സർക്കാർ ഓര്‍ഡിനന്‍സ് ചുട്ടെടുത്തെതെന്ന് ശോഭ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഇത് അംഗീകരിച്ചത് ധാര്‍ഷ്ട്യമാണെന്നും.
ശമ്പളം പിടിക്കാനുള്ള തീരുമാനത്തിലൂടെ പിണറായി സര്‍ക്കാർ വീണ്ടും തനിനിറം കാട്ടുകയാണെന്നും. ധനമന്ത്രിയുടേയോ മുഖ്യമന്ത്രിയുടെയോ ഔദാര്യമല്ല സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളമെന്നും അവർ പറഞ്ഞു.
ഇത് ഇവിടംകൊണ്ട് തീരില്ലെന്നും. രാഷ്ട്രീയം മറന്ന് കൊവിഡ് വിരുദ്ധ പോരാട്ടത്തെ അടക്കം പിന്തുണച്ച ജനങ്ങളെ സര്‍ക്കാരിന് എന്തും ചെയ്യാനുമുള്ള ബ്ലാങ്ക് ചെക്കല്ലെന്നും. ധനമന്ത്രിക്കും മുഖ്യമന്ത്രി പിണറായി വിജയന് തലയ്ക്കു വെളിവുണ്ടെങ്കിൽ മനസ്സിലാക്കണമെന്നും ശോഭ വ്യക്താക്കി.
ഭൂരിപക്ഷം അധ്യാപകരും ജീവനക്കാരും. ജീവിക്കാന്‍ വേറെ രീതിയിൽ വരുമാനമുള്ളവരല്ലെന്നും. ഇവരുടെയൊക്കെ ഭവന, വാഹന വായ്പകൾ, വിദ്യാഭ്യാസ വായ്പകൾ തുടങ്ങിയവയുടെ മോട്ടോറിയം കഴിയുന്നതോടെ ലോൺ. ശമ്പളം കട്ട് ചെയ്താൽ എങ്ങനെ അടക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ശോഭ സുരേന്ദ്രൻ ആശങ്ക പങ്കുവയ്ക്കുന്നു. സര്‍ക്കാരിന്റെ 6 ദിവസത്തെ സാലറി പിടുത്തം കൂടിയാകുമ്പോള്‍ ജീവിതം തന്നെ മുന്നോട്ട് കൊണ്ടുപോകാന്‍ അവരൊക്കെ പെടാപ്പാടുപെടുമെന്നും ശോഭ സുരേന്ദ്രൻ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം