
ചേപ്പാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെൻഷനായി ലഭിച്ച 3000 രൂപ കെെമാറി അക്ഷര മുത്തശ്ശി എന്ന് അറിയപെടുന്ന 96 വയസുള്ള കാര്‍ത്യായനിയമ്മ. സാക്ഷരതാ മിഷൻ നടപ്പാക്കിയ അക്ഷരലക്ഷം പരീക്ഷയിൽ മികച്ച വിജയം നേടിയാണ് കാര്‍ത്യായനിയമ്മ വാർത്തകളിൽ നേരത്തെ ഇടംനേടിയിരുന്നു.
മന്ത്രി എസി മൊയ്തീൻ നേരിട്ടെത്തിയാണ് തുക കാര്‍ത്യായനിയമ്മയിൽ നിന്ന് കെെപറ്റിയത്. ഏത് വലിയ സംഭാവനയെക്കാഴും അമൂല്യമായ സംഭാവനയാണ് കാര്‍ത്യായനിയമ്മ നൽകിയ തുകയെന്നും മന്ത്രി വ്യക്തമാക്കി.
കാര്‍ത്യായനിയമ്മയ്ക്ക് ലഭിക്കുന്ന രണ്ട് മാസത്തെ വാര്‍ദ്ധക്യകാല പെന്‍ഷന്റെ തുകയായിൽ നിന്നാണ് 3000 രൂപയാണ് മുത്തശ്ശി മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി. ഇനി ആലപ്പുഴയിൽ വരുമ്പോൾ വരാമെന്ന ഉറപ്പ് നൽകാനാണ് മന്ത്രി മടങ്ങിയത്.
ദേശീയ വനിതാദിന ആഘോഷത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നൽകുന്ന നാരീശക്തി പുരസ്കാരം അടക്കം ചേപ്പാട് സ്വദേശിനിയായ കാർത്യായനിയമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്. സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ പഠിക്കാൻ ആകാത്തവർക്ക് വേണ്ടി നടപ്പാക്കിയ അക്ഷരലക്ഷം പരീക്ഷയിൽ 98% മാർക്ക് നേടിയാണ് കാർത്യായനിയമ്മ അന്ന് വിജയിച്ചത്.
https://www.facebook.com/watch/?v=870190283463669&_rdr