
കണ്ണൂർ: കോവിഡിന്റെ പശ്‌ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികളെ എത്രയും വേഗം നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ നോർക്ക വഴി രജിസ്ട്രേഷൻ അടക്കം തുടങ്ങിയതിന് പിന്നാലെ.
അതൊന്നും വകവയ്ക്കാതെ കോവിഡ് ലോക് ഡൗൺ ലംഘിച്ച് പ്രവാസികളെ നാട്ടിലെത്തിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ എയർപോർട്ടിൽ പ്രതിഷേധ ധർണ്ണ നടത്തിയതിന്റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കോൺഗ്രസ് നേതാവ് രാജ് മോഹൻ ഉണ്ണിത്താനെതിരെ മലയാളികളുടെ രൂക്ഷ വിമർശനം. പോസ്റ്റിന് കീഴെയാണ് മലയാളികൾ രൂക്ഷമായ ഭാഷയിൽ വിമർശിച്ചും പരിഹസിച്ചും കമന്റ് ചെയ്തിരിക്കുന്നത്.
ചോര തല്ക്കാലം വേണ്ട, ദയവായി ഈ നാടകം നിർത്തു, ഒരു അപേക്ഷ ആണ്, നിങ്ങൾ കുറച്ചു പേര് ഒന്നിച്ചു കൂടി ആ നാട്ടിൽ ഉള്ളവരെ കൂടി അപകടത്തിൽ ആകരുത് എം പി യെ……. stay home and stay safe, എന്ന് നാട്ടുകാരോട് പറഞ്ഞൽ മാത്രം പോരാ, അത് നിങ്ങൾ ജനപ്രതിനിധികൾ കൂടി നിർബന്ധമായും പാലിക്കുക, ഞാനും നാട്ടിൽ വരാൻ q വിൽ ഉള്ള പ്രവാസി തന്നെയാണ്, പക്ഷെ ഇങ്ങനെ സ്നേഹിച്ചു മ്മളെ കൊല്ല് ന്നതിനോട് ഒട്ടും യോജിപ്പില്ലെന്ന് പ്രതീപ് അമ്പലത്തറ എന്ന വ്യക്തി അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.
നിപ്പയേയും.. ഓഖിയേയും.. പ്രളയത്തേയും.. അതിജീവിച്ച നാടാണിത്. നിങ്ങളെയും അതിജീവിക്കുമെന്ന് മുഹമ്മദ് ഫാസിൽ എന്ന വ്യക്തി പോസ്റ്റിന് കീഴെ അഭിപ്രായം രേഖപ്പെടുത്തുന്നു.
എംപി അല്ലെ കേന്ദ്രത്തിൽ പോയി സമ്മർദ്ദം കൊടുക്ക്. ഈ നാടകം അവസാനിപ്പിക്കാനും. ജനങ്ങളെ ഇത്ര വില കുറച്ച് കാണരുതെന്നും ഷനാഫ് അലി എന്ന വ്യക്തി അഭിപ്രായം രേഖപ്പെടുത്തുന്നു. എന്ത് പ്രഹസനം ആടോ ഇതെന്ന് അമൽഗോഷ് എന്ന യുവാവും ചോദിക്കുന്നു.