
മലമ്പുഴ: മുതിർന്ന സിപിഎം നേതാവും എംഎൽഎയും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനുമായ വി.എസ് അച്യുതാനന്ദൻ ജില്ലാ ആശുപത്രിക്ക് കൈമാറി വെന്റിലേറ്റർ കെെമാറി.
എംഎൽഎ ആസ്തിവികസന ഫണ്ടിൽ നിന്നാണ് വെന്റിലേറ്റർ വാങ്ങി ആശുപത്രിക്ക് കൈമാറിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ ശാന്തകുമാരിയിൽ നിന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് വെന്റിലേറ്റർ ഏറ്റുവാങ്ങി.
കോവിഡ് പ്രതിരോധത്തിനായി ഏറ്റവും മികച്ച രീതിയിൽ സൗകര്യങ്ങളുള്ള വെന്റിലേറ്ററാണ് ലഭിച്ചതെന്നും ആശുപത്രിയിലെ ഡോക്ടർ വ്യക്താക്കി.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി എംഎൽഎയുടെ ഫണ്ടിൽ നിന്നും 1 കോടി രൂപയാണ് വിഎസ് ചെലവിടുന്നത്. എലപ്പുള്ളി ആശുപത്രി കെട്ടിട നിർമാണത്തിനായി 30 ലക്ഷവും. വെന്റിലേറ്ററും വിഎസ് അനുവദിച്ചു. കൂടാതെ മലമ്പുഴ മണ്ഡലത്തിലെ മറ്റ് ആശുപത്രികൾക്കും 50 ലക്ഷം വിഎസ് അച്യുതാനന്ദൻ അനുവദിച്ചു..