
തൊടുപുഴ: ലോക്ക് ഡൗൺ ലംഘിച്ച് പ്രഹസന സമരം നടത്തിയ കോൺഗ്രസ് എംപി ഡീൻ കുര്യാക്കോസിനെതിരെ കേസെടുത്തു. എംപി അടക്കം 15 പേർക്കെതിരെയാണ് കേസ്. കൊവിഡ് 19 പരിശോധനയ്ക്കായി ലാബ് വേണമെന്ന ആവശ്യം ഉന്നയിച്ചാണ് ഇടുക്കി എംപി ഇന്നലെ ഉപവാസസമരം നടത്തിയത്
ഇടുക്കിയിലെ മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ നടന്ന ഡീൻ കുര്യാക്കോസിന്റെ ഉപവാസ സമരത്തിൽ ആളുകൾ കൂട്ടം കൂടി നിന്നതിനാണ് പൊലീസ് കേസെടുത്തത്. ചെറുതോണി പോലീസാണ് കേസെടുത്തത്.
ഇടത് സർക്കാർ കേസെടുത്ത് രാഷ്ട്രീയ വിദ്വേഷം തീർക്കുകയായാണെന്ന് ഡീൻ കുര്യാക്കോസ് വ്യക്താക്കി. താൻ സമരം നടത്തിയത് ജനങ്ങളുടെ ആവശ്യത്തിന് വേണ്ടിയാണെന്ന് ഡീൻ പറഞ്ഞു.
അതേസമയം വൈറോളജി ലാബിന് അനുമതിക്കായി കേന്ദ്രത്തിന് അപേക്ഷ അയച്ചത് ഡീൻ കൂടി പങ്കെടുത്ത യോഗത്തില്‍ വച്ചാണെന്ന് ഇടുക്കിയിലെ സിപിഎം നേതാക്കൾ പ്രതികരിച്ചു. ഈ വസ്തുതകൾ മറച്ചുവച്ചാണ് എംപി ഉപവാസം നടത്തിയതെന്നും സിപിഎം പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.