
തിരുവനന്തപുരം: കേന്ദ്രസർക്കാർ കേരളത്തെ സഹായിച്ചില്ല എങ്കിലും തരാനുള്ള തുകയെങ്കിലും തന്ന് തീര്‍ക്കണമെന്ന് തോമസ് ഐസക്ക് വ്യക്താക്കി. ഇത്തരം നയം കേന്ദ്ര സര്‍ക്കാർ തിരുത്തിയേ തീരു എന്നും ഐസക് പറഞ്ഞു.
രാജ്യത്തെ ജനങ്ങളേയും സംസ്ഥാനങ്ങളേയും ഒരുമിച്ച് നിര്‍ത്തിയാലേ ഈ പോരാട്ടം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുയെന്നും തോമസ് ഐസക് പറഞ്ഞു. സംസ്ഥാനം വരുമാനം ഇല്ലാതായതോടെ ശമ്പളം അടക്കം കൊടുക്കാന്‍ കടമെടുക്കുകയായ്. വരുന്ന 5ാം തീയതിയാണ് കടമെടുക്കും.
താല്‍ക്കാലികമായി കടമെടുക്കുന്നതിന്റെ സംസ്ഥാനങ്ങളുടെ പരിധി റിസര്‍വ് ബാങ്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ലഭിക്കുന്ന വായ്പ തുകയുടെ 35 മുതൽ 40 ശതമാനം വരെ തിരിച്ചടവിനായി നഷ്ടപ്പെടുമെന്നും ഐസക് പറഞ്ഞു.
വന്‍ ഇടിവാണ് ജിഎസ്ടി വരുമാനത്തില്‍ അടക്കം ഉണ്ടായതെന്നും ഐസക് പറഞ്ഞു. പ്രതീക്ഷിച്ച വരുമാനത്തിന്റെ നാലിലൊന്നു പോലും ഈ മാസങ്ങളിൽ ലഭിച്ചില്ല. മാര്‍ച്ചിലും , ഏപ്രിലു. വരുമാനം കുറഞ്ഞു. ഈ മാസവും സ്ഥിതി വളരെ രൂക്ഷമാകുമെന്നും ഐസക് പറഞ്ഞു.
Content Summary: Thomas Isaac