
തിരുവനന്തപുരം: വിമർശനങ്ങളിൽ മനം മടുത്ത് ചാരിറ്റി അവസാനിപ്പിച്ച ഫിറോസ് കുന്നുംപറമ്പിൽ ചാരിറ്റി പ്രവർത്തനം വീണ്ടും തുടങ്ങുന്നു. ഫിറോസ്കുന്നുംപറമ്പിൽ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കഷ്ടതകൾ അനുഭവിക്കുന്ന ആളുകളുടെ അടുത്തെത്തി വീഡിയോ ചിത്രീകരിച്ച് തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്താണ് രോഗികൾക്ക് അടക്കം ഫിറോസ് സഹായങ്ങൾ എത്തിച്ചു നൽകിയിരിക്കുന്നത്.
ഫിറോസിന്റെ ഈ ശൈലിക്കെതിരെ സോഷ്യൽ മീഡിയയിൽ അടക്കം പലരിൽ നിന്നും വിമർശനം ഉയർന്നു വരുകയും ചെയ്തിരുന്നു. ചാരിറ്റി പ്രവർത്തനം ഫിറോസിന് ബിസിനസാണെന്ന രീതിയിൽ അടക്കം ആരോപണങ്ങൾ ഉയർന്നിരുന്നു.
ഇത്തരം വിമർശനം ഉയർന്നപ്പോഴാണ് ഫിറോസ് സോഷ്യൽ മീഡിയ വഴിയുള്ള ചാരിറ്റി പ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ഇതോടെ ഫിറോസിൽ നിന്നും ചാരിറ്റി വീഡിയോകൾ ഉണ്ടായില്ല.
എന്നാൽ താൻ എല്ലാം അവസാനിപ്പിച്ചിട്ടും തനിക്കെതിരെ സെേബർ അക്രമം തുടരുന്നതായും. ഇനി ഇത്തരക്കാർക്ക് മുന്നിൽ മാറിനിൽക്കുന്നതിൽ അർത്ഥമില്ലെന്നും ഫിറോസ് വ്യക്താക്കി. താൻ അവസാനിപ്പിടത്തുനിന്നും ചാരിറ്റി പ്രവർത്തനം തുടരുകയാണെന്നും. നാളെ മുതൽ പഴയ ഫിറോസ് കുന്നംപറമ്പിൽ ആയി ഞാൻ നിങ്ങൾക്ക് മുന്നിൽ എത്തുകയാണ്. ആ പഴയ സപ്പോർട്ടും സ്നേഹവും പ്രാർത്ഥനയും തുടർന്നും ഉണ്ടാവണമെന്നും ഫിറോസ് പറയുന്നു.