
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപനം പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും. വ്യാപനം നിയന്ത്രിക്കാനും സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച കോവിഡ് കണ്ട്രോൾ റൂം ഇന്ന് 100 ആം ദിവസം പിന്നിടുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലാണ് കൺട്രോൾ റും ഓഫീസ് പ്രവർത്തിക്കുന്നത്.
നൂറോളം ആരോഗ്യ വിദഗ്ധരും ഡോക്ടർമാരും അടങ്ങുന്ന സംഘമാണ് 24 മണിക്കൂറും സംസ്ഥാനത്തെ കണ്ട്രോൾറൂമിന്റെ പ്രവർത്തനങ്ങൾ വിശ്രമമില്ലാതെ നിയന്ത്രിക്കുന്നത്. കോവിഡിനെ ഫലപ്രദമായ രീതിയിൽ പ്രതിരോധിക്കാൻ ഏറേ സഹായകമാണ് ഈ കണ്ട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ.
കോവിഡ് കൺട്രോൾ റൂം 100 ദിനങ്ങൾ പിന്നിടുമ്പോൾ ഈ സമയത്ത് പ്രതിരോധത്തിനായി വിശ്രമമില്ലാതെ ജോലിയെടുക്കുന്ന ജില്ലാ കൺട്രോൾ റൂമുകളിലേയും, സ്റ്റേറ്റ് കൺട്രോൾ റൂമിലേയും ജീവനക്കാരേ ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചർ അഭിനന്ദിച്ചു.
ഡിസംബർ മാസം ചൈനയിലെ വുഹാനിൽ തുടങ്ങിയ കോവിഡ് പിന്നീട് പല രാജ്യങ്ങളിലേക്കും വ്യാപിക്കുകയാണ് ചെയ്തത്. കോവിഡ് 19 കേരളത്തിലെത്തിയത് ജനുവരി 30ന് ആയിരുന്നു.
ഏകദേശം രണ്ടാഴ്ച്ച മുൻപുതന്നെ കേരളത്തിൽ കോവിഡിനെ നേരിടുന്നതിനുള്ള ഒരുക്കങ്ങൾ സംസ്ഥാന സർക്കാർ തുടങ്ങിയിരുന്നു. ജനുവരി 24നാണ് കോവിഡ് കണ്ട്രോൾ റൂം സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചത്.
രോഗബാധിത രാജ്യങ്ങളിൽ നിന്ന് അടക്കം വന്നവരുടെ വിവരശേഖരണം, രോഗികളുടെ സമ്പർക്കപ്പട്ടിക റൂട്ട് മാപ്പ് തയ്യാറാക്കാൽ, വീടുകളിലെ നിരീക്ഷണം, വൈദ്യ സഹായം, മരുന്നുകളുടേയും ലഭ്യത,ബോധവത്ക്കരണം, പ്രതിരോധ ഉപകരണങ്ങളുടേ ലഭ്യത, രോഗ നിരീക്ഷണം, പരിശോധനകൾ അടക്കം കോവിഡ് സംബന്ധമായ എല്ലാ കാര്യങ്ങളുടേയും ഏകോപനം ഈ കണ്ട്രോൾ റൂമിലാണ് നടക്കുന്നത്.