
ന്യൂഡൽഹി: കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് വിയത്‌നാം കമ്യൂണിസ്റ്റ് പാർട്ടി. ഇത് വലിയ രീതിയിൽ പ്രചോദനമാണെന്നും. ഫലപ്രദമായി കോവിഡിനെ കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാനം വഹിക്കുന്ന പങ്കിനേയും കമ്യൂണിസ്റ്റ് പാർട്ടി അഭിനന്ദിച്ചു.
വിയത്‌നാം കമ്യൂണിസ്റ്റ് പാർടി വിഭാഗം തലവനായ ഹുവാങ് ബിൻക്വാൻ സി.പി.ഐ.എം കേന്ദ്രകമ്മിറ്റിക്ക് അയച്ച കത്തിൽ കേരളം നടത്തുന്ന പോരാട്ടങ്ങൾ വ്യാപകമായ രീതിയിൽ ലോകത്തിന്റെ അംഗീകാരം നേടിയെന്നും പറയുന്നു.
കോവിഡ് വ്യാപനം നിയന്ത്രിക്കാനായി ഇടതുപക്ഷ, പുരോഗമന ശക്തികളെയും യോജിപ്പിച്ച് സിപിഎമ്മിന്റെ നേതൃത്വത്തിൽ ക്രിയാത്മക പ്രവർത്തനങ്ങൾ നടത്തി വരുന്നത് ശ്രദ്ധയിൽപെട്ടതായും അദ്ദേഹം പറയുന്നു.
അധ്വാനിക്കുന്ന ജനങ്ങളുടെയും ദരിദ്രരുടെയും അവകാശം സംരക്ഷിക്കാനും അവശ്യവസ്‌തുക്കൾ അടക്കം ലഭ്യമാക്കാനും സിപിഎം നിരന്തരം പ്രവർത്തിക്കുന്നായും. ലോകത്തെമ്പാടുമുള്ള രാഷ്ട്രീയ പാർടികൾക്ക് ഇത് പ്രചോദനമാണെന്നും പറയുന്നു.
കേരള മോഡലിൽ നിന്നും ഒട്ടേറെ പാഠങ്ങൾ ഉൾക്കൊള്ളാനുണ്ടെന്നും. മഹാമാരിക്കെതിരായ യുദ്ധത്തിൽ നിന്ന് ഉൾപ്പെടെ വിവിധ രംഗങ്ങളിൽ ഒന്നിച്ചുനീങ്ങാനുള്ള പ്രതിബദ്ധതയും സന്നദ്ധതയും വിയത്‌നാം കമ്യൂണിസ്റ്റ് പാർടി കത്തിലൂടെ അറിയിച്ചതായി ദേശാഭിമാനി പത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്.