
തിരുവനന്തപുരം: അതിഥി തൊഴിലാളികളെ കരുതലോടെ ഒഡിഷയിൽ തിരിച്ചെത്തിച്ച കേരളത്തിന് നന്ദി പറഞ്ഞ് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്. കേരള മുഖ്യമന്ത്രി പിണറായി വിജയനെ ടെലിഫോണിൽ ബന്ധപ്പെട്ടാണ് നന്ദി അറിയിച്ചത്.
ഒഡീഷയിൽ നിന്ന് തൊഴിലാളികൾ എപ്പോൾ തിരിച്ചെത്തിയാലും കേരളം അവരെ സ്വാഗതം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഒഡീഷ മുഖ്യമന്ത്രിക്ക് മുഖ്യമന്ത്രി വാക്ക് നൽകി.
അതിഥി തൊഴിലാളികൾ തിരിച്ചെത്തുന്ന സംസ്ഥാനങ്ങളിൽ നിന്നും എൻഓസി അടക്കം ലഭിച്ചാലേഇവിടെ നിന്ന് തൊഴിലാളികളെ കൊണ്ട് പുറപെടാനാകു. ചില സ്ഥലങ്ങളിൽ നിന്നും എൻഓസി കിട്ടാൻ താമസിക്കുന്നതിയും മുഖ്യമന്ത്രി പറഞ്ഞു.