
തിരുവനന്തപുരം: ഫേസ്ബുക്കിലെ ഏറ്റവും ജനപ്രിയനായ നേതാവ് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ ഫേസ്ബുക്ക് പേജിന്റെ ലെെക്കുകളുടെ എണ്ണത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയാണ് ഈ കൊറോണ സമയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ കടത്തി വെട്ടിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെ ഫേസ്ബുക്കിൽ പിന്തുടരുന്നവരുടെ എണ്ണം 10,67,952 ആണ്. എന്നാൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പിന്തുടരുന്നവരുടെ എണ്ണം 1,064,989 ആണ്. പിണറായി വിജയനെ അപേക്ഷിച്ച് 2963 പേരുടെ കുറവാണ് ഉമ്മന്ചാണ്ടി നേരിടുന്നത്. ഉമ്മൻ ചാണ്ടിയുടെ ഫേസ്ബുക്ക് പേജിന് ഏതാനും വർഷങ്ങളായി തന്നെ ഒരു എം ലെെക് ഉണ്ടായിരുന്നു. അതേസമയം ഏതാനും ദിവസങ്ങളായി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിന് ദിവസവും 5000 മേലേ ലെെക്കുകളാണ് കൂടുന്നത്.
അതേസമയം മുഖ്യമന്ത്രി പിണറായിയെ 1,152,716 പേരാണ് ഫേസ്ബുക്കിൽ പിന്തുടരുന്നത്. ഉമ്മന്‍ചാണ്ടിയെ 1,062,940 പേര്‍ മാത്രമാണ് പിന്തുടരുന്നത്. 89776 പേരാണ് പിണറായിയെ ഈ കോവിഡ് കാലത്ത് മാത്രം ഫോളോ ചെയ്യാന്‍ തുടങ്ങിയത്.

അതേസമയം ഫേസ്ബുക്കിലെ മുഖ്യമന്ത്രിയുടെ പേജിലൂടെ മാത്രം വാര്‍ത്താസമ്മേളനം ലെെവായി കാണുന്നത്. ലക്ഷങ്ങളാണ് ഇത് സൂചിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ ജനപ്രീതി കൂട്ടിയെന്ന് താന്നെയാണ്. ഉമ്മന്‍ ചാണ്ടി ഫേസ്ബുക്ക് പേജ് ആരംഭിച്ച് മൂന്നര കൊല്ലം കഴിഞ്ഞാണ് പിണറായി വിജയൻ ഫേസ്ബുക്ക് പേജ് ആരംഭിച്ചത്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലെ ലൈക്കുകളുടെയും ഫോളോവേഴ്സിന്റേയും എണ്ണം കൂടുന്നതും. വാർത്താസമ്മേളനം തൽസമയം വീക്ഷിക്കുന്നവരുടെയും എണ്ണം കൂടുന്നത് പ്രതിപക്ഷത്തെ ഞെട്ടിച്ചിരിക്കുകയാണ്. നേരത്തെ ഫേസ്ബുക്കിലെ ഏറ്റവും ജനപ്രിയ നേതാവ് എന്ന അംഗീകാരം കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിക്കായിരുന്നൂ അതാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്.
ജനങ്ങൾക്ക് വേണ്ടി മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും ചെയ്യുന്ന ഉപകാരപ്രദമായ പ്രവർത്തികളാണ് മുഖ്യമന്ത്രിയുടെ ജനപിന്തുണ കുത്തനെ ഉയരാൻ കാരണമെന്നാണ് വിലയിരുത്തൽ. കേരളത്തിലെ ജനങ്ങൾക്ക് 18 കൂട്ടം ആവിശ്യ സാധനങ്ങൾ അടങ്ങുന്ന ഗുണമേന്മയുള്ള കിറ്റ് സൗജന്യമായി നൽകിയതിലും. ക്ഷേമ പെൻഷനുകൾ സാന്പത്തിക പ്രതിസന്ധിയുടെ ഈ സമയത്തും മുഴുവൻ വിതരണം ചെയ്തതിലും മുഖ്യമന്ത്രിയെ അഭിനന്ദിച്ച് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു.