
തിരുവനന്തപുരം: യുഡിഎഫ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയ്ക്കെതിരെ വ്യാജ പ്രചരണം അഴിച്ചു വിടുമ്പോൾ. ദുരിതാശ്വാസ നിധിയിലേക്ക് ലക്ഷങ്ങൾ സംഭാവന നൽകി മുതിർന്ന കോൺഗ്രസ് നേതാക്കൾ.
കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെ.പി വിശ്വനാഥൻ എംഎൽഎ പെൻഷനായി ലഭിക്കുന്ന 42,000 രൂപ നൽകി. മുൻ യുഡിഎഫ് കൺവീനറും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.പി തങ്കച്ചൻ 33,500 രൂപയും. പയ്യന്നൂരിലെ പ്രമുഖ കോൺഗ്രസ് നേതാവായ കെ എൻ കണ്ണോത്ത് 1 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിനിയിലേക്ക് നൽകി.
മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന കെ എ നായരു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുലക്ഷം രൂപ സംഭാവനയായി നൽകി.നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡണ്ട് 10 ലക്ഷം രൂപ നൽകിയിരുന്നു