
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നൽകി ഗോള്‍ഡ് കോയിന്‍ പിക്ചര്‍ ഉടമകളായ പിഎം ശശിധരനും സംവിധായകന്‍ രഞ്ജിത്തും. അയ്യപ്പനും കോശിയും സിനിമയുടെ ലാഭവിഹിതത്തിൽ നിന്ന് ലഭിച്ച തുകയിൽ നിന്നാണ് സംഭവന നൽകിയതെന്നാണ് സൂചന
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായി തിയറ്ററുകളിൽ കൈയ്യടികള്‍ ഏറ്റുവാങ്ങിയ ചലചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തിലെ ഗാനങ്ങൾ അടക്കം കേരളത്തിൽ തരംഗം സൃഷ്ടിച്ചിരുന്നു.
ബിജുമേനോനും പ്രിഥ്വിരാജും മുഖ്യ കഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ സംവിധായകനും നിർമ്മാതാവുമായ രഞ്ജിത്തും പ്രധാന വേഷം അവതരിപ്പിട്ടുണ്ട്. പ്രിഥ്വിരാജിന്റെ പിതാവിന്റെ റോളാണ് അദ്ദേഹം ചെയ്തത്.