
തിരുവനന്തപുരം: തീവ്രവർഗ്ഗീയ പ്രചരണവുമായി സംഘപരിവാര്‍ ആശയങ്ങളുടെ പ്രചാരകൻ എൻ ഗോപാലകൃഷ്ണന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാകുന്നു. രാജ്യത്ത് കൊവിഡ് പരത്തിയത് മുസ്‌ലീങ്ങളാണെന്നും ദില്ലിയിൽ നടന്ന തബ്‌ലീഗ് സമ്മേളനം കൊറോണ പരത്താനായി ആസൂത്രണം ചെയ്തതാണെന്ന വ്യാജപ്രചരണമാണ് സംഘപരിവാർ നേതാവ് ഗോപാലകൃഷ്ണൻ വീഡിയോയിലൂടെ നടത്തുന്നത്.
മരിക്കുവാണെങ്കിൽ തള്ളിയിരുന്നു മരിക്കണം കൊറോണ വരില്ല അള്ളാഹു അയച്ചാതാണ്. ഇത്രയും വ്യക്തികളെ കൊല്ലണമെന്ന രീതിയിൽ ഉള്ള സന്ദേശങ്ങൾ പ്രത്യക്ഷമായി കൊടുത്തു എന്നും പറയുന്നു.
രാജ്യത്തുള്ളവർക്ക് രോഗം പരത്താൻ പാത്രത്തിലും റോഡിലും നോട്ടിലും തുപ്പി കൊവിഡ് പരത്തി എന്നതടക്കമുള്ള വ്യാജ വിദ്വേഷവാദമിണ് വീഡിയോയിലുള്ളത്. മുസ്‌ലീങ്ങളുടെ നെഗളിപ്പ് ഏകീകൃത സിവില്‍ കോഡുവലുന്നതോടെല തീരുമെന്ന ഭീഷണിയും അദ്ദേഹം മുഴക്കുന്നു.
മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ അതിക്ഷേപിച്ചാണ് ഇയാളുടെ വീഡിയോ തുടങ്ങുന്നത്. കൊവിഡ് കാലത്ത് വ്യാജ പ്രചരണവും മതവിദ്വേഷ പ്രചരണവും നടത്തുന്ന ആളുകൾക്കെതിരെ കര്‍ശന നിയമനടപടികൾ സ്വീകരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാർ അടക്കം വ്യക്തമാക്കുന്നത്. ആ നിർദേശത്തിന് പോലും പുല്ലുവില കൽപിച്ചാണ് സംഘപരിവാർ നേതാവിന്റെ വർഗീയ പ്രചാരണം.