
തിരുവനന്തപുരം : പ്രതിപക്ഷ ആരോപണങ്ങൾക്കെതിരെ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാനുള്ള ശ്രമമാണ് ഇപ്പോൾ പ്രതിപക്ഷം നടത്തുന്നതെന്നും കാനം രാജേന്ദ്രന്‍ പരിഹസിച്ചു.
പ്രതിപക്ഷത്തിന്റെ നിലപാട് നിര്‍ഭാഗ്യകരമാണെന്നും ജനങ്ങളെല്ലാം കാണുന്നുണ്ടെന്നും. കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.കേന്ദ്രം ആവശ്യം പോലെ ഉപദേശം നല്‍കുന്നുണ്ട് എന്നാൽ ജനങ്ങൾക്കുവേണ്ടതൊന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇടതുമുന്നണിയില്‍ പ്രതിപക്ഷത്തെ നേരിടുന്നതില്‍ യാതൊരുവിദ ഭിന്നതയില്ലെന്നും. രാഷ്ട്രീയപരമായി അഭിപ്രായവ്യത്യാസങ്ങൾ എല്‍ഡിഎഫിലുണ്ടെങ്കിൽ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ഇടതുസര്‍ക്കാര്‍ കോവിഡ് പ്രതിസന്ധിക്കിടയിലും ധൂര്‍ത്ത് നടത്തുന്നെന്ന ആരോപണം പിണറായി വിജയനും പ്രതിവാര ടെലിവിഷൻ പരിപാടിയിലൂടെ തള്ളിയിരുന്നു. സർക്കാർ ഹെലികോപ്റ്റർ അടക്കം വാടകയ്ക്കെടുത്തത് സുസുരക്ഷയെ മുൻ നിർനിർത്തിയാണെന്നും. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അടക്കം ഉപയോഗിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.