
കാസർകോട്: നാളെ മുതല്‍ കാസര്‍കോട് ജില്ലയിലെ കോവിഡുമായി ബന്ധപ്പെട്ട ഡ്യൂട്ടിക്ക് അധ്യാപകരും പങ്കെടുക്കും. പ്രവാസികള്‍ക്ക് വേണ്ടി തലപ്പാടിയില്‍ നാളെ തുടങ്ങുന്ന 100 ഓളം ഹെല്‍പ്പ് ഡസ്‌ക്കിലേക്കാണ് അധ്യാപകര്‍ ജോലിക്കെത്തുക എന്നാണ് റിപ്പോർട്ടുകൾ.
ഡ്യൂട്ടി 3 ഷിഫ്റ്റുകളിലാണെന്ന് ഹെൽപ് ഡസ്ക് അതിക്രിതർ വ്യക്താമാക്കി. രണ്ട് പേർവീതമാണ് ഒരു ഹെല്‍പ്പ് ഡസ്‌ക്കില്‍ ഓരോ ഷിഫ്റ്റിലും ഡ്യൂട്ടി ചെയ്യുക. അധ്യാപകരെ ഡ്യൂട്ടിയിലെത്തിക്കാനായി കെഎസ്ആർടിസിയുടെ പ്രത്യേക ബസുകള്‍ സര്‍വീസ് നടത്തും എന്ന് കെെരളി ഓൺലൈൻ ആണ് റിപ്പോർട്ട് ചെയ്യുന്നത്
അതേസമയം ഇന്ന് കേരളത്തിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കണ്ണൂരിൽ ചികിത്സയിൽ കഴിയുന്ന കാസർകോട് സ്വദേശിയുടെ ഫലം ഇന്ന് നെഗറ്റീവായി. 95 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 401 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.