
ലഖ്‌നൗ: മറ്റ് സ്ഥലങ്ങളിൽ നിന്നും തൊഴിലാളികളെ യുപിയിലേക്ക് അടക്കം തിരിച്ചെത്തിക്കുന്നതിന് പണം വാങ്ങുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് അഖിലേഷ് യാദവ്. തൊഴിലാളികളെ അവരുടെ തന്നെ സംസ്ഥാനത്തേക്ക് തിരിച്ചെത്തിക്കാന്‍ പ്രത്യേക ട്രെയിൻ കേന്ദ്ര സർക്കാർ ഏര്‍പ്പെടുത്തിയിരുന്നു. ട്രെയിനിന് ടിക്കറ്റ് ചാർജ് ഈടാക്കുമെന്ന് വാർത്തകൾ പുറത്തു വന്നിരുന്നു. ഇതാണ് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് ചോദ്യംചെയ്യുന്നത്.
കേന്ദ്രത്തിനും യുപി സര്‍ക്കാരിനുമെതിരേയാണ് അഖിലേഷിന്റെ കടന്നാക്രമണം. സമൂഹത്തിലെ തന്നെ ഏറ്റവും പാവപ്പെട്ടവരാണ് കുടിയേറ്റ തൊഴിലാളികളായ ഇവർ. ഇവരെ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ പണമീടാക്കുന്നത് ഉചിതമാണോയെന്ന് ബിജെപിയുടെ പ്രവര്‍ത്തകര്‍ തന്നെ ആലോചിക്കണമെന്നും അദ്ദേഹം പറയുന്നു.
കോടികൾ ലഭിച്ച പിഎം കെയർ ഫണ്ടെവിടെയെന്നും അഖിലേഷ് യാദവ് ചോദിക്കുന്നു. അഭ്യര്‍ഥന നടത്തിയും സമ്മര്‍ദ്ദം ചെലുത്തിയും പണം സ്വരൂപിച്ചിരുന്നില്ലേയെന്നും. അതിൽ നിന്നും തൊഴിലാളികളുടെ യാത്ര ചിലവ് കേന്ദ്രം വഹിക്കുമെന്നും സമാജ്‌വാദി പാർട്ടി നേതാവ് പരോക്ഷമായി പറയുന്നു.
വ്യോമസേന വിമാനങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം ചൊരിഞ്ഞ് പൂക്കര്‍ വിതറിയിട്ട് എന്ത് കാര്യം. പല ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും സ്ത്രീകള്‍ അടക്കം നിരാഹാര സമരം തുടങ്ങി കഴിഞ്ഞു. സെന്ററുകളില്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ലെന്നും വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നില്ലെന്നും പരാതികള്‍ ഉയരൂന്നുണ്ട്. പല കേന്ദ്രങ്ങളിലും ആവിശ്യത്തിന് ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയാണെന്നും. ഈ സാഹചര്യത്തില്‍ ആകാശത്ത് നിന്ന് പൂക്കള്‍ വിതറിയെതെന്നും അഖിലേഷ് പറയുന്നു.