
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഏറേ സഹായകരമാകുന്ന തെർമൽ ഒപ്റ്റിക്കൽ ഇമേജിങ് ക്യാമറ എത്തിച്ച കോൺഗ്രസ് എംപി ശശി തരൂരീന് സോഷ്യൽ മീഡിയയുടെ അഭിനന്ദന പ്രവാഹം. മനുഷ്യരിലെ പനി പരിശോധനയ്ക്കുള്ള കൃത്രിമ ഇന്റലിജൻസ് പവേർഡ് ഡിറ്റക്ഷൻ സാങ്കേതികവിദ്യ ഉള്ള തെർമൽ ഒപ്റ്റിക്കൽ ഇമേജിങ് ക്യാമറയാണ്. ജർമനിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള കണക്ഷൻ വിമാനത്തിലൂടെ എത്തിയത്. ഉപകരണം അവിടെനിന്നും റോഡുമാർഗമാണ് തിരുവനന്തപുരത്തേക്ക് എത്തിച്ചത്.
തരുർ എം.പിയുടെ ആഗോളതലത്തിലുള്ള സൗഹൃദവും എം.പിയുടെ ഫണ്ടും ഉപയോഗിച്ചാണ് ക്യാമറ വാങ്ങിയത്. വിവിധരാജ്യങ്ങളിലൂടെ എത്തിയ ക്യാമറ വന്ന ഉടനെതന്നെ ഉപയോഗത്തിലുമായി. തിരുവനന്തപുരം ട്രയിൻ സ്റ്റേഷനിൽ നിന്നും പോയ അന്യസംസ്ഥാനതൊഴിലാളികളെ സ്ക്രീൻ ചെയ്യാനാണ് അത്യാധുനിക ഉപകരണം ഇന്നലെ ഉപയോഗിച്ചത്.
ഏഷ്യയിൽ ഉപകരണം ഇല്ലാതായതോടെ. ജർമനിയിലെ ടെട്രബിക് ഇ.കെയെന്ന കമ്പനിയുടെ വെയർഹൗസിൽ നിന്നാണ് ആകെ ഉണ്ടായിരുന്ന ഒരുയൂണിറ്റ് ഉപകരണം വാങ്ങിയത്. 300 കിലോമീറ്റർ റോഡുമാർഗം അവിടെ നിന്നും ഉപകരണം ജർമനിയിലെ ബോണിലെത്തിച്ചത്. കമ്പനി നിർമിക്കുന്ന ഉപകരണം അമേരിക്ക അടക്കം വാങ്ങി കൂട്ടിയാണ് ഉപകരയ ലഭ്യത കുറയാൻ കാരണം.
ഏപ്രിൽ 24 ആം തിയതി ജർമനിയിലെ ഡിഎച്ച്എൽ ഇന്ത്യ മാനേജർ ജോസഫിന്റെ സഹായത്തോടെ ഡിഎച്ച്എല്ലിന്റെ തന്നെ പ്രത്യേക വിമാനത്തിൽ കയറ്റിയ ഉപകരണം. പാരീസ്, ബെൽജിയം, ജർമനി, ദുബായ്, ബഹ്റൈൻ, എന്നിവിടങ്ങളിലൂടെയാണ് പല എയർ ലെെനുകളിലായി 28ആം തിയതി ബെംഗളൂരുവിൽ എത്തിച്ചത്.
ഉപകരണത്തിന് മൊത്തം ചെലവായത് 7.45 ലക്ഷം രൂപയാണ്. ക്യാമറയുടെ വില 5,60,986 രൂപയാണ്. കസ്റ്റംസ് നികുതി യാത്രച്ചെലവ് ഉൾപ്പെടെ 7.45 ലക്ഷം ആണ് ആകെ ചിലവ്. ട്രൈപോഡിൽ ഘടിപ്പിച്ച് മൊബൈൽ യൂണിറ്റായും ഉപകരണം ഉപയോഗിക്കാനാകും. താപനില അടക്കം പ്രത്യേക രീതിയിൽ സജ്ജീകരിച്ച് പരിശോധിക്കാനാകും. സാമൂഹിക അകലം പാലിച്ചെത്തുന്ന എത്ര ജനക്കൂട്ടത്തെയും പരിശോധിക്കാൻ ആകും ഉപകരണം വച്ച്.
കേരളത്തിലെ അതിഥി തൊഴിലാളികൾ അവരുടെ നാട്ടിലേക്ക് മടങ്ങി പോകുമ്പോഴും. ഇന്ത്യയുടെ വിവിധഭാഗങ്ങളിലെ മലയാളികൾ വരും ദിവസങ്ങളിൽ എത്തുമ്പോഴും. പ്രവാസികൾ എത്തുമ്പോഴും പുതിയ ഉപകരണംകൊണ്ട് വേഗത്തിൽ പരിശോധന നടത്താൻ സാധിക്കും. അത് മുന്നിൽ കണ്ടാണ് ഇത് എത്തിച്ചതെന്നും തരൂർ പറഞ്ഞു.
തരൂരിനെ അഭിനന്ദിച്ച് ഡോക്ടർ എഴുതിയ ഫേസ്ബുക്ക് കുറിപ്പ്
അമ്പരപ്പിക്കുകയാണ് തരൂർ..വീണ്ടും വീണ്ടും..സംസ്ഥാനത്തെ ആദ്യ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പവേർഡ് ഫേസ് ഡിറ്റക്ഷൻ…
Dikirim oleh Nelson Joseph pada Jumat, 01 Mei 2020