
തിരുവനന്തപുരം: ലോക് ഡൗണിൽ കുടുങ്ങി പോയ കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന മലയാളികളുടെ ആദ്യസംഘം കേരളത്തിലെത്തി പാലക്കാട് ഇവരെ എത്തിച്ചത്.
രാവിലെ എട്ടോടെയാണ് വാളയാർ ചെക്പോസ്റ്റിൽ വാഹനങ്ങൾ എത്തിയത്. നോർക്കയിലുടെ രജിസ്റ്റർ ചെയ്തവർക്ക് സംസ്ഥാനത്തേക്ക് എത്താൻ പാസ് അനുവദിച്ചിരുന്നു. ഇത് ലഭിച്ചവർക്കാണ് കേരളത്തിലേക്ക് എത്താനാകുക.
പതിനാലോളം കൗണ്ടറുകളാണ് ചെക്പോസ്റ്റിൽ കർശനമായ പരിശോധനക്കായി ഒരുക്കിയിരുന്നത്. ഇവിടുത്തെ പരിശോധനകൾക്ക് ശേഷമാണ് വാഹനം കടത്തി വിടു. കേരളത്തിലേക്കുള്ളവരുടെ പരിശോധിക്കാനായി ഒരുക്കിയതു പോലെ
മറ്റ് സംസ്ഥാനങ്ങളിലേക്ക് കേരളത്തിൽ നിന്ന് പോകുന്നവർക്കായും കൗണ്ടറുകളുണ്ട്. രണ്ട് കൗണ്ടറുകളാണ് ഉള്ളത്. പൊലീസും സംസ്ഥാന ആരോഗ്യ പ്രവർത്തകരും റവന്യു ഉദ്യോഗസ്ഥരും അടക്കം ഉദ്യോഗസ്ഥരുടെ നീണ്ട നിര തന്നെ ചെക്പോസ്റ്റിലുണ്ട്.
ഡോക്ടർമാർ പരിശോധിച്ച ശേഷം കോവിഡ് രോഗ ലക്ഷണങ്ങളുള്ളവരെ സർക്കാരിന്റെ 108 ആംബുലൻസിൽ സർക്കാർ ആശുപത്രിയിലെക്ക് നിരീക്ഷണത്തിനായി മാറ്റും. അവരുടെ സ്രവം അടക്കം ആവശ്യമെങ്കിൽ പരിശോധന സെൻററിലേക്ക് വിടാനാണ് തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.
30000 അടുത്ത് ആളുകൾ ആണ് കേരളത്തിലേക്ക് എത്താനുള്ളത് വരും ദിവസങ്ങളിൽ ഇവർ എത്തും ഇഞ്ചിവിള, മുത്തങ്ങ, ആര്യങ്കാവ്, മഞ്ചേശ്വരം, കുമളി, ചെക്പോസ്റ്റുകളിലൂടെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെയും മലയാളികൾ എത്തുന്നത്. ഡോക്ടർ മാർ അടക്കം വൻ നിരതന്നെ സ്ഥലത്തുണ്ട്.