
ന്യൂഡൽഹി: പിഎം കെയേഴ്സ് ഫണ്ടിലേക്ക്
കോവിഡ് പ്രതിരോധത്തിനായി ഇന്ത്യൻ റെയിൽവേ 151 കോടിരൂപയാണ് സംഭാവന ചെയ്തിരിക്കുന്നത്. എന്നാൽ തൊഴിലാളികൾക്ക് ടിക്കറ്റ് നിരക്ക് ഈടാക്കുന്നതായും രാഹുൽ ഗാന്ധി വ്യക്തമാക്കി.
പ്രസ്തുത വാർത്തയുടെ തലക്കെട്ട് ഫേസ്ബുക്ക് പേജിൽ പങ്കുവച്ചാണ് രാഹുൽ ഗാന്ധി വിമർശവുമായി രംഗത്ത് എത്തിയത്. ‘ 151 കോടി ഒരു ഭാഗത്ത് പിഎം കെയേഴ്സ് ഫണ്ടിലേക്ക് നൽകുന്ന റെയിൽവേ. മറുവശത്ത് സ്വന്തം നാടുകളിലേക്ക് തിരിച്ചു പോകുന്ന തൊഴിലാളികളിൽ നിന്ന് ടിക്കറ്റ് നിരക്ക് ഇൗടാക്കുന്നു.
അതിഥി തൊഴിലാളികൾ തിരികെ പോകുമ്പോൾ അവരിൽ നിന്ന് ടിക്കറ്റ് നിരക്ക് ഇൗടാക്കുന്നതിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ പാർട്ടികളിൽ നിന്നും ഉയർത്തുന്നത്. അതിനിടെയാണ് വിമർശനവുമായി രാഹുൽ ഗാന്ധിയും രംഗത്ത് എത്തിയത്.
അതേസമയം നാട്ടിലേക്കു മടങ്ങുന്ന പണമില്ലാത്ത തൊഴിലാളികളുടെ യാത്രാച്ചെലവ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് സോണിയാ ഗാന്ധി വ്യക്തമാക്കിയിരുന്നു. അതാത് സംസ്ഥാനങ്ങളിലെ കോൺഗ്രസ് പ്രദേശ് കമ്മിറ്റികൾക്ക് നിർദേശം നൽകുമെന്നും അവർ വ്യക്തമാക്കി.