
തിരുവനന്തപുരം: മറ്റ് സ്ഥാനങ്ങളിൽ ലോക് ഡൗൺ ആരംഭിച്ചതോടെ കുടുങ്ങിക്കിടക്കുന്ന കേരളത്തിലെ ആളുകളെ തിരികെയെത്തിക്കാൻ നോൺസ്റ്റോപ്പ് ട്രെയിനുകൾ കേന്ദ്രസർക്കാർ അനുവദിക്കണമെന്ന് കേരള മുഖ്യമന്ത്രി. പ്രധാനമന്ത്രിക്ക് അയച്ച കത്തിലൂടെയാണ് മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന് പുറത്തേക്ക് കേരളത്തിൽ നിന്ന് അതിഥി തൊഴിലാളികളെ കൊണ്ട് പോകുന്ന ട്രെയിനുകളിൽ തന്നെ മലയാളികളെ കേരളത്തിലേക്ക് തിരിച്ചെത്തിക്കൻ ഉപയുക്തമാക്കണമെന്നും അടിയന്തര തീരുമാനം ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിട്ട.
സംസ്ഥാനത്തേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന മലയാളികൾക്ക് നോര്‍ക്ക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. അവിടെ നിന്ന് ഡിജിറ്റല്‍ പാസുകള്‍ അനുവദിക്കും ആ പാസുകൾ വഴിയാണ് ആളുകൾ കേരളത്തിലേക്ക് പ്രവേശനം അനുവദിക്കുക. ആദ്യ സംഘം റോഡുമാർഗം പാലക്കാട് വാളയാറിൽ ഇന്ന് എത്തി.