
തിരുവനന്തപുരം: ഇന്ന് പുതുതായി ആർക്കും സംസ്ഥാനത്ത് കോവിഡ്-19 വെെറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. കോവിഡ് അവലോകന യോഗത്തിനു പിന്നാലെ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
61 പേരുടെ റിസൾറ്റ് പരിശോധനയിൽ നെഗറ്റീവായാതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇവർ ഇന്നു തന്നെ ആശുപത്രിവിടും. ഇതോടെ സംസ്ഥാനത്തെ വിവിധ ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 34 ആയി കുറഞ്ഞു.
499 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 95 പേർ ഇന്നലെ വരെ ചികിത്സയിൽ ഉണ്ടായിരുന്നു. ഇന്ന് 61 പേരാണ് നെഗറ്റീവായത്. ഇതോടെയാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആളുകളുടെ എണ്ണം 34ലേക്ക് ചുരുങ്ങിയത്. ഇപ്പോൽ നിരീക്ഷണത്തിലുള്ളത് 21724 പേരാണ്. വീടുകളിൽ 21352 പേരും. ആശുപത്രികളിൽ 372 പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
Content Summary: today reported 0 Coved 19 cases in Kerala