
ഇതരസംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ചിലവ് വഹിക്കാൻ കോൺഗ്രസ് തയ്യാറാണെന്ന പ്രഖ്യാപനത്തെ പരോക്ഷമായി ട്രോളി മുഖ്യമന്ത്രി പിണറായി വിജയൻ.
മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ
“അത് ആളുകൾ ഒക്കെ നല്ല ബോധ്യമുണ്ട് അവര് ചിലവ് വഹിക്കാമെന്ന് പറഞ്ഞു പുറപെട്ടാൽ എങ്ങനെ ഉണ്ടാകുമെന്ന് നമുക്ക് ഒരുപാട് അനുഭവങ്ങൾ ഉള്ളതല്ലേ. നമ്മുടെ നാടിന് ഒരുപാട് അനുഭവമുണ്ടല്ലോ?
ആ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പറഞ്ഞതാണെന്നും മാധ്യമ പ്രവർത്തകന്റെ ചോദ്യത്തോട് മുഖ്യമന്ത്രി മറുപടി നൽകി.
അവരുടെ വാഗ്ദാനങ്ങൾ ഒരുപാട് നാടിന് മുൻപിൽ കിടപ്പുണ്ട് അത് എന്തൊക്കെയെന്ന് അവർ തന്നെ ആലോചിച്ചു നോക്കിയാൽ മതിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രളയശേഷം ആയിരം വീടുകൾ നിർമ്മിച്ചു നൽകുമെന്നും. യുഡിഎഫ് ഭരണത്തിൽ കായിക താരങ്ങൾക്ക് അടക്കം ജോലി വാഗ്ദാനങ്ങൾ അടക്കം നൽകിയത് ഒന്നും തന്നെ കോൺഗ്രസിന് 5 കൊല്ലം ഭരിച്ചിട്ടും പാലിക്കാനായില്ല. അത് ഉദ്ദേശിച്ചാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.