
വൈക്കം: കോട്ടയം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വ്യാജ വാര്‍ത്ത ഫെയ്‌സ് ബുക്കിലൂടെ പ്രചരിപ്പിച്ച ആര്‍ എസ് എസ് പ്രവര്‍ത്തകനെ വൈക്കം പോലീസ് അറസ്റ്റ് ചെയ്തു.
വല്ലകം പടിഞ്ഞാറേക്കര പുതുക്കാട്ടില്‍ രജീഷ് (42)നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് ജില്ലയില്‍ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വ്യാജ വാര്‍ത്ത ഇയാള്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്.
നവമാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയിരുന്നു. തിങ്കളാഴ്ച രാവിലെ വല്ലകത്ത് വീടിനുസമീപത്തുനിന്നാണ് ഇയാളെ വൈക്കം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആര്‍.രാജേഷ് അറസ്റ്റ് ചെയ്തത്. ഇയാള് സ്ഥലത്തെ പ്രമുഖ ആർഎസ്എസ് സംഘപരിവാർ പ്രവർത്തകനാണ്.