
കോഴിക്കോട്: വയനാട്ടിലെ ആദിവാസി വിഭാഗത്തിൽ നിന്നും ആദ്യമായി സിവിൽസർവീസ് നേടിയ ശ്രീധന്യക്ക് കോഴിക്കോട്ടെ അസിസ്റ്റൻ്റ് കളക്ടറായി നിയമന അനുമതി. ശ്രീധന്യ സുരേഷ് വരും ദിവസംതന്നെ അസിസ്റ്റൻ്റ് കളക്ടർ ട്രെയിനിയായി അതികാരം ഏൽക്കും.
410 ാം റാങ്കാണ് സിവിൽസർവീസ് പരീക്ഷയിൽ പൊഴുതന സ്വദേശിയായ ശ്രീധന്യ സുരേഷ് നേടിയത്.
മുൻ ഗവർണർ പി സദാശിവവും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും. മുഖ്യമന്ത്രിയും അടക്കം ശ്രീധന്യയെ സിവിൽ സർവീസ് നേടിയപ്പോൾ അഭിനന്ദിച്ചിരുന്നു. ശ്രീധന്യയുടെ ആത്മസമർപ്പണവും കഠിനാദ്ധ്വാനവുമാണ് സിവിൽ സർവീസ് എന്ന സ്വപ്‌നം സഫലമാക്കാൻ സഹായിച്ചത്.
പ്രാഥമിക വിദ്യാഭ്യാസം നിര്‍മല ഹൈസ്‌കൂളില നിന്നുമാണ് ശ്രീധന്യ നേടിയത്. കോഴിക്കോട്ടെ ദേവഗിരി കോളജില്‍ നിന്നാണ് ശ്രീധന്യ ബിരുദമെടുത്തത്. സുവോളജിയിലാണ് ബിരുദം നേടിയത്.
ബിരുദാനന്തര ബിരുദം പൂരത്തീകരിച്ചത് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നുമാണ്. അതിന് ശേഷമാണ് സിവില്‍ സര്‍വ്വീസ് ശ്രീധന്യ സ്വന്തമാക്കിയത്. മകളുടെ നിശ്ചയ ദാര്‍ഢ്യമാണ് ഈ വിജയത്തിന് പിന്നിലെന്ന്
കൂലിപ്പണിക്കാരായ ശ്രീധന്യയുടെ മാതാപിതാക്കൾ വ്യക്താക്കി. അമ്മ: കമല. അച്ഛന്‍ സുഷേ്. സഹോദരന്‍ ശ്രീരാഗ്.