
കൊച്ചി: വാറ്റുമായി കോൺഗ്രസ് നേതാവ് പോലീസ് പിടിയിൽ. ഞാറക്കലെ വാടകവീട്ടില്‍ നിന്നാണ് നാൽപത് ലിറ്റര്‍ വാഷും വാറ്റാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളുമായി യുവാവിനെ പിടികൂടിയത്.
വൈപ്പിന്‍ മണ്ഡലം ഐഎന്‍ടിയുസി സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം നേതാവുമാണ് പിടിയിലായ നിവിൻ. രാവിലെ എക്സൈസ് ആന്റിനര്‍ക്കോട്ടിക് സ്‌ക്വാഡാണ് യുവ കോൺഗ്രസ് നേതാവിനെ പിടികൂടിയത്.
ഇയാൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് നേതാവ് വിഡി സതീശന്‍, കോൺഗ്രസ് എംപി ഹൈബി ഈഡന്‍ എന്നിവരുടെ കൂടെ നിൽക്കുന്ന ചിത്രം അടക്കം ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.