
പയ്യന്നൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലയാളിയുടെ സിനിമ മുത്തച്ഛനും നടനുമായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി 1 ലക്ഷം രൂപ നൽകി. നമ്പൂതിരിയുടെ പയ്യന്നൂരിലുള്ള പുല്ലേരി വാധ്യാര്‍ ഇല്ലത്തെത്തിയാണ് ദുരിതാശ്വസ നിധിയിലേക്കുള്ള എംഎൽഎ എ.സി കൃഷ്ണൻ ഏറ്റുവാങ്ങിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിനിമ മേഖലയിൽ നിന്നുള്ള നിരവധി ആളുകൾ സംഭാവന നൽകിയിട്ടുണ്ട്. നടൻ മോഹൻലാൽ വൻ തുകയാണ് ദുരിതാശ്വാസ നിധിരിലേക്ക് നൽകിയത്. തെലുങ്ക് നടൻ അല്ലു അർജുൻ, തമിഴ് നാടൻ വിജയ്, നിർമാതാവ് രജ്ജിത്ത് അടക്കം സംഭാവന നൽകി.