
തിരുവനന്തപുരം: കേരളത്തിന്‍റെ കൊവിഡ് പ്രതിരോധത്തെ അഭിനന്ദിച്ച് തമിഴ് ചലച്ചിത്ര താരവും മക്കൾനീതി മയ്യം പാർട്ടി നേതാവുമായ കമല്‍ ഹാസന്‍. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്നെ വളരെ അധികം സന്തോഷവാനാക്കുന്നുവെന്നും കമൽ ഹസൻ പറഞ്ഞു.
അതുപോലെ തന്നെ ഒഡിഷയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവക്കുന്നതെന്നും കമൽ ഹസൻ പറഞ്ഞു. മറ്റുള്ള സംസ്ഥാനങ്ങൾ മോശമാണെന്ന് അതിനര്‍ഥമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
“എന്‍റെ കേരളസര്‍ക്കാരിന്‍റെ പ്രവരത്തനങ്ങൾ എന്നെ ഏറെ സന്തോഷവാനാക്കുന്നതായും. എന്‍റെയെന്നത് അഭിമാനത്തോടെ ഞാന്‍ പറയുന്നു എന്നും കമൽ പറഞ്ഞു.”