
ചെമ്പേരി: കോൺഗ്രസ് നേതാവും ഇരിക്കൂര്‍ എംഎല്‍എയുമായ കെസി ജോസഫിനെതിരെ ചാനൽ പ്രോഗാളിൽ പ്രതികരണം നടത്തിയ വ്യക്തിയുടെ വീടിന് നേരെ അക്രമണം. മാര്‍ട്ടിന്‍ എന്ന വ്യക്തിയുടെ ചെമ്പേരിയിലെ വീടിന് നേരെയാണ് ചൊവ്വാഴ്ച രാത്രി പത്തരയോടെ അക്രമണം ഉണ്ടായത്.
വാഹനത്തിൽ എത്തിയ അക്രമി സംഘം വീടിനു നേരെ കല്ലേറുനടത്തുകയായിരുന്നു. രണ്ടാം നിലയിലെ ജനലിന്റെ ചില്ലുകൾ അടക്കം പൂർണ്ണമായും തകർന്നുവീണു. കുടുംബാംഗങ്ങൾ ബഹളം കേട്ട് പുറത്തെത്തിയപ്പോൾ വാഹനത്തിൽ കയറി അക്രമി സംഘം രക്ഷപ്പെട്ടു.
കോവിഡുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഇരിക്കൂർ എംഎല്‍എ കെസി ജോസഫിനെ കാണുവാനില്ലെന്ന് ചാനൽ പരിപാടിയിൽ മാർട്ടിൻ പ്രതികരിച്ചിരുന്നു. പ്രതിപക്ഷ നേതാക്കൾ അടക്കം പങ്കെടുത്ത പരിപാടിയിലാണ് അദ്ദേഹം അഭിപ്രായം പറഞ്ഞു.
ഈ അഭിപ്രായ പ്രകടനം സോഷ്യൽ മീഡിയയിൽ അടക്കം വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് അക്രമം നടന്നത്. അക്രമണത്തിന് പിന്നാലെ സ്ഥലം പൊലീസ് മാർട്ടിന്റെ വീട്ടിൽ എത്തി വിവരങ്ങൾ തേടി. അക്രമത്തിന് പിന്നിൽ കെസി ജോസഫിന്റെ അനുയായികളായ കോൺഗ്രസ് പ്രവർത്തകരെന്ന് പരിസരവാസികൾ ആരോപിച്ചു.