
കോഴിക്കോട്: കോണ്‍ഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു രൂപപോലും നല്‍കില്ലെന്ന് യുഡിഎഫ് എംപി കെ മുരളീധരൻ. കോൺഗ്രസ് പ്രവർത്തകരെ കൊന്നവർക്കടക്കം കേസ് വാദിക്കാനായി വരുന്ന വക്കീലുമാർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ പണം സംസ്ഥാന സർക്കാർ കൊടുക്കുന്നു എന്നു. മുരളീധരൻ വ്യക്തമാക്കി.
പ്രതിപക്ഷത്തിന്റെ നേതാക്കളെ കുറ്റപ്പെടുത്താനും പരിഹസിക്കാനുമുള്ള വേദിയായി മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തെ മാറ്റുകയാണെന്നും മുരളീധരൻ പറഞ്ഞു. സർ.സി.പിക്കുശേഷം സംസ്ഥാനം കണ്ട ധിക്കാരിയായ ആളാണ് പിണറായിയെന്നും കോഴിക്കോട് കെ.മുരളീധരന്‍ പറഞ്ഞു.
അതേസമയം കേസ് വാദിക്കാനെത്തൂന്ന അഭിഭാഷകർക്ക് അടക്കം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ പണം സർക്കാർ നൽകുന്ന എന്ന യുഡിഎഫ് ആരോപണം വ്യാജമാണെന്ന് മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ദുരിതാശ്വാസ നിധി വിവിധ ഓഡിറ്റിംഗ്കൾക്ക് വിദേയമാണ്